കിണറില്‍ വീണ പൂച്ചയെ രക്ഷിച്ച യുവാവ് കിണറില്‍ കുടുങ്ങി

കാഞ്ഞങ്ങാട്: കിണറില്‍ വീണ പൂച്ചയെ രക്ഷിച്ച യുവാവ് കിണറില്‍ കുടുങ്ങി. കയറാനാകാതെ പരിഭ്രമത്തിലായ യുവാവിന് അഗ്‌നിരക്ഷാ സേന തുണയായി. ഇന്ന് രാവിലെ പെരിയ ബസാറിലെ വില്ലാരംപതിയിലാണ് സംഭവം. വില്ലാരംപതിയിലെ കുഞ്ഞികൃഷ്ണന്റെ മകന്‍ മിഥുന്‍(24) ആണ് ആഴമേറിയ കിണറില്‍ കുടുങ്ങിയത്. പൂച്ചയെ ചാക്കിലാക്കി കയറ്റിയതിന് ശേഷം മിഥുന്‍ കയറുന്നതിനിടെ കയറിന്റെ പിടിവിട്ട് താഴേക്ക് വീണതോടെ കയറാന്‍ കഴിയാതായി. ഇതോടെയാണ് നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്.
Next Story

