ഒറ്റപ്പാലം എ.എസ്.പിയായി നിയമനം; കാഞ്ഞങ്ങാടിന്റെ സ്വന്തം വിഷ്ണുപ്രദീപ് ഇനി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍

കാഞ്ഞങ്ങാട്: മാവുങ്കാല്‍ താമരക്കുഴി വീട്ടിലെ എഞ്ചിനീയര്‍ വിഷ്ണു പ്രദീപ് ഇനി വിഷ്ണു പ്രദീപ് ഐ.പി.എസ്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി കലക്ടര്‍ ആവുകയെന്ന കുട്ടിക്കാലത്തെ ആഗ്രഹത്തിന്റെ അടുത്തെത്തിയ വിഷ്ണു ജില്ലക്ക് അഭിമാനമായി. ഐ. പി.എസ്. പരിശീലനം കഴിഞ്ഞ് എ.എസ്.പിയായി കേരള കേഡറില്‍ എത്തിയിരിക്കുകയാണ് ടി.കെ. വിഷ്ണു പ്രദീപ്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനുമായ ടി.കെ. സുധാകരന്റെയും എലിസബത്ത് സുധാകരന്റെയും മൂത്തമകനാണ് വിഷ്ണു പ്രദീപ്. ഹൈദരാബാദില്‍ രണ്ട് വര്‍ഷത്തെ പരിശീലനത്തിനുശേഷം ഒറ്റപ്പാലത്താണ് എ.എസ്.പിയായി നിയമനം ലഭിച്ചത്. […]

കാഞ്ഞങ്ങാട്: മാവുങ്കാല്‍ താമരക്കുഴി വീട്ടിലെ എഞ്ചിനീയര്‍ വിഷ്ണു പ്രദീപ് ഇനി വിഷ്ണു പ്രദീപ് ഐ.പി.എസ്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി കലക്ടര്‍ ആവുകയെന്ന കുട്ടിക്കാലത്തെ ആഗ്രഹത്തിന്റെ അടുത്തെത്തിയ വിഷ്ണു ജില്ലക്ക് അഭിമാനമായി. ഐ. പി.എസ്. പരിശീലനം കഴിഞ്ഞ് എ.എസ്.പിയായി കേരള കേഡറില്‍ എത്തിയിരിക്കുകയാണ് ടി.കെ. വിഷ്ണു പ്രദീപ്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനുമായ ടി.കെ. സുധാകരന്റെയും എലിസബത്ത് സുധാകരന്റെയും മൂത്തമകനാണ് വിഷ്ണു പ്രദീപ്.
ഹൈദരാബാദില്‍ രണ്ട് വര്‍ഷത്തെ പരിശീലനത്തിനുശേഷം ഒറ്റപ്പാലത്താണ് എ.എസ്.പിയായി നിയമനം ലഭിച്ചത്. മൂന്നുമാസത്തെ പ്രൊബേഷന്‍ കാലയളവ് കഴിഞ്ഞ് സ്വതന്ത്ര ചുമതലയേല്‍ക്കും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മനസിലുണ്ടായ വലിയ ആഗ്രഹമായിരുന്നു കലക്ടറാവുകയെന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 604 -ാം റാങ്ക് കിട്ടിയെങ്കിലും ഐ.പി.എസ്. ആണ് വിഷ്ണുവിനെ തേടിയെത്തിതിയത്. ഇതോടെ സിവില്‍ സര്‍വീസ് എന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് വിഷ്ണു. ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു പഠനത്തിനുശേഷം തിരുവനന്തപുരത്തെ മോഹന്‍ദാസ് എഞ്ചിനീയറിങ്ങ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചെന്നൈയിലും മുംബൈയിലും ഐ.ടി. മേഖലയില്‍ ജോലി ചെയ്‌തെങ്കിലും വിഷ്ണു പ്രദീപിന്റെ ലക്ഷ്യം സിവില്‍ സര്‍വീസ് മാത്രമായിരുന്നു. ഈ മേഖലയിലേക്ക് പോകാനായി 2013ല്‍ ജോലി രാജിവച്ച് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയായിരുന്നു. ദൃഢനിശ്ചയം പോലെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമാന വിജയം നേടുകയായിരുന്നു. കഴിഞ്ഞ മാസം 26നാണ് ഒറ്റപ്പാലത്ത് നിയമനം ലഭിച്ചത്. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം മുറുകെ പ്പിടിച്ച് വിജയം നേടിയ വിഷ്ണു പ്രദീപ് പുതുതലമുറയ്ക്ക് മാതൃകയാണ്. സഹോദരന്‍ സിദ്ധാര്‍ത്ഥന്‍ ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനാണ്.

Related Articles
Next Story
Share it