കാഞ്ഞങ്ങാട് നഗരസഭ; എല്‍.ഡി.എഫിന് ഭരണം ലഭിച്ചാല്‍ വൈസ് ചെയര്‍മാനാകില്ല, കൗണ്‍സിലറായി തുടരുമെന്ന് വി.വി. രമേശന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണതുടര്‍ച്ചയുണ്ടായാല്‍ വൈസ് ചെയര്‍മാനാകുമെന്ന പ്രചാരണം തള്ളി വി.വി. രമേശന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് രമേശന്‍ നിലപാട് വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫ് വിജയം ആവര്‍ത്തിക്കുകയും താന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ വൈസ് ചെയര്‍മാനാകില്ല. കൗണ്‍സിലര്‍ മാത്രമായി പ്രവര്‍ത്തിക്കും. വൈസ് ചെയര്‍മാന്‍ ആര് ആകണമെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. എന്നാല്‍ ആ സ്ഥാനത്തേക്ക് തന്റെ പേര് ഉയര്‍ന്നുവരില്ല. വൈസ് ചെയര്‍മാന്‍ സ്ഥാനം ഐ.എന്‍.എല്ലിന് നല്‍കുമോയെന്നതിനെക്കുറിച്ച് ഇപ്പോള്‍ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണതുടര്‍ച്ചയുണ്ടായാല്‍ വൈസ് ചെയര്‍മാനാകുമെന്ന പ്രചാരണം തള്ളി വി.വി. രമേശന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് രമേശന്‍ നിലപാട് വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫ് വിജയം ആവര്‍ത്തിക്കുകയും താന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ വൈസ് ചെയര്‍മാനാകില്ല. കൗണ്‍സിലര്‍ മാത്രമായി പ്രവര്‍ത്തിക്കും. വൈസ് ചെയര്‍മാന്‍ ആര് ആകണമെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. എന്നാല്‍ ആ സ്ഥാനത്തേക്ക് തന്റെ പേര് ഉയര്‍ന്നുവരില്ല. വൈസ് ചെയര്‍മാന്‍ സ്ഥാനം ഐ.എന്‍.എല്ലിന് നല്‍കുമോയെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും എല്‍.ഡി.എഫിന്റെ വിജയം ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും രമേശന്‍ പറഞ്ഞു.

Related Articles
Next Story
Share it