കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത റമദാന്‍ വ്രതത്തിലാണ്

കാഞ്ഞങ്ങാട്: പുണ്യമാസത്തിന്റെ വിശുദ്ധിയുമായി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത മുടങ്ങാതെ നോമ്പനുഷ്ഠിക്കുകയാണ്. ആദ്യ രണ്ട് ദിവസങ്ങള്‍ നേരിയ തോതില്‍ പ്രയാസമുണ്ടായതൊഴിച്ചാല്‍ ഇപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സുജാത പറയുന്നു. രാവിലെ അഞ്ചിന് മുമ്പ് തന്നെ ഭക്ഷണം കഴിച്ച് വ്രതത്തിലേക്കെത്തുകയാണ്. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ പുലര്‍ച്ചെ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം സൂപ്പ് കഴിച്ചാണ് ഈ ദിനങ്ങളില്‍ വ്രതം തുടങ്ങിയത്. വൈകിട്ട് വെള്ളമോ പഴച്ചാറുകളോ ഉപയോഗിച്ചാണ് നോമ്പ് തുറക്കുന്നത്. ഇതിനുശേഷവും നിയന്ത്രിത ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂവെന്ന് അവര്‍ […]

കാഞ്ഞങ്ങാട്: പുണ്യമാസത്തിന്റെ വിശുദ്ധിയുമായി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത മുടങ്ങാതെ നോമ്പനുഷ്ഠിക്കുകയാണ്. ആദ്യ രണ്ട് ദിവസങ്ങള്‍ നേരിയ തോതില്‍ പ്രയാസമുണ്ടായതൊഴിച്ചാല്‍ ഇപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സുജാത പറയുന്നു. രാവിലെ അഞ്ചിന് മുമ്പ് തന്നെ ഭക്ഷണം കഴിച്ച് വ്രതത്തിലേക്കെത്തുകയാണ്. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ പുലര്‍ച്ചെ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം സൂപ്പ് കഴിച്ചാണ് ഈ ദിനങ്ങളില്‍ വ്രതം തുടങ്ങിയത്. വൈകിട്ട് വെള്ളമോ പഴച്ചാറുകളോ ഉപയോഗിച്ചാണ് നോമ്പ് തുറക്കുന്നത്. ഇതിനുശേഷവും നിയന്ത്രിത ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂവെന്ന് അവര്‍ പറഞ്ഞു. ശരീരത്തിന്റെ സംസ്‌കരണത്തോടൊപ്പം ഭക്ഷണം കഴിക്കാതെ ശരീരത്തെ നിയന്ത്രിക്കാന്‍ കഴിയുമോയെന്നറിയാന്‍ കൂടിയാണ് വ്രതമനുഷ്ഠിക്കുന്നത്. നോമ്പുകാലത്ത് മനസിനും ശരീരത്തിനും നല്ല അനുഭവമാണുണ്ടാകുകയെന്ന് വിശ്വാസികള്‍ പറയുമ്പോള്‍ അത് നേരിട്ടനുഭവിക്കുക കൂടിയാണ് പിന്നിലുള്ള ലക്ഷ്യമെന്നും സുജാത പറഞ്ഞു. മുഴുവന്‍ വ്രതവു മെടുക്കണമെന്ന് തന്നെയാണ് ആഗ്രഹം. അത് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ മാസത്തില്‍ ഒന്ന് രണ്ട് ദിവസങ്ങളില്‍ വ്രതമെടുക്കാറുണ്ടായിരുന്നു. ആദ്യമായാണ് ഇത്തരമൊരനുഭവം. മിക്ക ദിവസങ്ങളിലും നോമ്പ് തുറക്കുന്നത് വീട്ടില്‍ വെച്ച് തന്നെയാണ്. വ്രതമെടുക്കുന്നുവെന്ന കാരണത്താല്‍ പൊതു പരിപാടികള്‍ ഒഴിവാക്കേണ്ടി വന്നിട്ടില്ലെന്നും നല്ലൊരനുഭവമാണ് നോമ്പ് കാലം തന്നിട്ടുള്ളതെന്നും അവര്‍ പറയുന്നു.

Related Articles
Next Story
Share it