എത്ര മനോഹരം...! കാസര്‍കോടന്‍ കുട്ടിക്കാല അനുഭവം പങ്കുവെച്ച് വിരമിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഭാര്യ കല്‍പനാദാസ്

കാസര്‍കോട്: 'കേരളം എത്ര സുന്ദരമാണ്'. എനിക്കെന്റെ കാസര്‍കോടന്‍ ജീവിതകാലം ഒരിക്കലും മറക്കാനാവില്ല...-പറയുന്നത്, നിര്‍ണ്ണായകമായ നിരവധി വിധികളിലൂടെ ശ്രദ്ധേയനായ, ഇന്നലെ വിരമിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഭാര്യ കല്‍പനാദാസ്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ (സി.പി.സി.ആര്‍.ഐ) ശാസ്ത്രജ്ഞനായിരുന്ന ഒഡീഷ സ്വദേശി ഡോ. പി.കെ ദാസിന്റെ മകളാണ് കല്‍പനാദാസ്. 9, 10 ക്ലാസുകള്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിലാണ് കല്‍പനാദാസ് പഠിച്ചത്. പ്രീ ഡിഗ്രി കാസര്‍കോട് ഗവ. കോളേജിലും. ഇവിടത്തെ അധ്യാപകനായിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിയുടെ അനുസ്മരണ ചടങ്ങുമായി […]

കാസര്‍കോട്: 'കേരളം എത്ര സുന്ദരമാണ്'. എനിക്കെന്റെ കാസര്‍കോടന്‍ ജീവിതകാലം ഒരിക്കലും മറക്കാനാവില്ല...-പറയുന്നത്, നിര്‍ണ്ണായകമായ നിരവധി വിധികളിലൂടെ ശ്രദ്ധേയനായ, ഇന്നലെ വിരമിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഭാര്യ കല്‍പനാദാസ്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ (സി.പി.സി.ആര്‍.ഐ) ശാസ്ത്രജ്ഞനായിരുന്ന ഒഡീഷ സ്വദേശി ഡോ. പി.കെ ദാസിന്റെ മകളാണ് കല്‍പനാദാസ്. 9, 10 ക്ലാസുകള്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിലാണ് കല്‍പനാദാസ് പഠിച്ചത്. പ്രീ ഡിഗ്രി കാസര്‍കോട് ഗവ. കോളേജിലും. ഇവിടത്തെ അധ്യാപകനായിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിയുടെ അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കല്‍പനാദാസിന്റെ കാസര്‍കോട് ഗവ. കോളേജ് ജീവിതം ഓര്‍മ്മിച്ച് പലരും സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. തൊട്ട് പിന്നാലെ, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ കുറിച്ച് സുപ്രീംകോടതിയുടെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പ്ലാനിംഗ് പുറത്തിറക്കിയ പതിപ്പില്‍ കല്‍പനാദാസ് തന്റെ കാസര്‍കോടന്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് പുറത്തുവരികയും ചെയ്തു.
ബ്രിട്ടീഷ് കൗണ്‍സില്‍ ഉദ്യോഗസ്ഥയും അഭിഭാഷകയുമായ കല്‍പനാദാസിനെ ലണ്ടനില്‍ വെച്ചാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്യമായി കാണുന്നത്. ജോലിയുമായി ബന്ധപ്പെട്ട് പരിചയത്തിലായ ജസ്റ്റിസ് ചന്ദ്രചൂഡ് പിന്നീട് തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നുവെന്ന് കല്‍പനാദാസ് പറഞ്ഞു.
മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാത്ത തന്റെ കാസര്‍കോട്ടെ കുട്ടിക്കാല അനുഭവം കല്‍പനാദാസ് പതിപ്പില്‍ ആഹ്ലാദപൂര്‍വ്വം എഴുതുന്നുണ്ട്. ആ കാലത്ത് ഈദും ദീപാവലിയും ഓണവും ക്രിസ്തുമസുമെല്ലാം വിവിധ മതസ്ഥര്‍ ഒന്നിച്ച് ആഘോഷിച്ചിരുന്നത് തന്റെ ബാല്യകാലം കൂടുതല്‍ സമ്പന്നമാക്കിയെന്ന് കല്‍പനാദാസ് പറയുന്നു. അന്ന് ഈദിന് മുസ്ലിം സുഹൃത്തുക്കളുടെ വീട്ടില്‍ പോയി വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചിരുന്നതും ദീപാവലിക്ക് അവര്‍ തങ്ങളുടെ വീട്ടില്‍ വന്നിരുന്നതും കല്‍പനാദാസ് ഓര്‍ത്തെടുത്തു.

Related Articles
Next Story
Share it