നിലക്കാത്ത മണി മുഴക്കം
നാടന്‍പാട്ടുകളും നര്‍മവുമായി മലയാളികളെ കുടുകുടാ രസിപ്പിച്ച കലാഭവന്‍ മണി ഓര്‍മയായിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോഴും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളിലൂടെ മണി ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെയാണ് മണി സഞ്ചരിച്ചത്. പ്രശസ്തിയിലെത്തിയിട്ടും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും ഹൃദയത്തോട് ചേര്‍ത്തുവച്ചു. ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍നിന്ന് ആരാധകമനസ്സിന്റെ സ്നേഹ സമ്പന്നതയിലേക്കാണ് മണി കയറിയത്. മലയാളത്തിന് പുറമേതെലുഗ്, കന്നട, തമിഴ്, ഭാഷകളിലായി ഇരുനൂറോളം സിനിമ. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പകര്‍ന്നാട്ടങ്ങള്‍. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയായ […]

നാടന്‍പാട്ടുകളും നര്‍മവുമായി മലയാളികളെ കുടുകുടാ രസിപ്പിച്ച കലാഭവന്‍ മണി ഓര്‍മയായിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോഴും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളിലൂടെ മണി ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെയാണ് മണി സഞ്ചരിച്ചത്. പ്രശസ്തിയിലെത്തിയിട്ടും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും ഹൃദയത്തോട് ചേര്‍ത്തുവച്ചു. ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍നിന്ന് ആരാധകമനസ്സിന്റെ സ്നേഹ സമ്പന്നതയിലേക്കാണ് മണി കയറിയത്. മലയാളത്തിന് പുറമേ
തെലുഗ്, കന്നട, തമിഴ്, ഭാഷകളിലായി ഇരുനൂറോളം സിനിമ. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പകര്‍ന്നാട്ടങ്ങള്‍. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് എത്തിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ മണിയെ തേടിയെത്തി. 2016 മാര്‍ച്ച് ആറിനാണ്. അപ്രതീക്ഷിതമായി മണി ജീവിത തിരശ്ശീല താഴ്ത്തി രംഗമൊഴിഞ്ഞത്.
-ഷാഫി തെരുവത്ത്