കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷ സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ അടക്കം തുടങ്ങിയ സാഹചര്യത്തില്‍ നിരവധി സിനിമകള്‍ റിലീസിനൊരുങ്ങുന്നു. ടൊവിനോയുടെ ‘കള’യും സിജു വിത്സന്റെ ‘വരയനും’ ഉടന്‍ തീയറ്ററുകളിലെത്തും. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കളയില്‍ ടൊവിനോ തോമസിനൊപ്പം ലാല്‍, ദിവ്യ പിള്ള, ആരിഷ്, മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കള’. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്.
അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കും. എഡിറ്റിംഗ് ലിവിങ്സ്റ്റണ് മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍.
യുവനടന് സിജു വിത്സന്റെ പുതിയ ചിത്രം ‘വരയന്‍’ മെയ് 28നാണ് തീയറ്ററിലെത്തുക. ചിത്രത്തില്‍ കപ്പൂച്ചിന്‍ വൈദികനായിയാണ് സിജു വേഷമിടുന്നത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് സിജു വിത്സണ് ശ്രദ്ധേയനായത്. നേരെത്തെ ഇറങ്ങിയ സിനിമയിലെ ‘ഏദനിന് മധു നിറയും’ എന്ന ഗാനത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നേരെത്തെ പൂര്‍ത്തിയായിരുന്നെങ്കിലും തീയേറ്ററുകള്‍ സജീവമാകാന്‍ കാത്തിരിക്കുകയായിരുന്നു.