തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ആസൂത്രിതമാണെന്നും കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയെ ജയിലില്‍ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥനാണ് ഭീഷണിക്ക് പിന്നിലെന്നും അതുകൊണ്ട് സ്വപ്നയുടെ ശബ്ദ സന്ദേശത്തെ സംബന്ധിച്ചും സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ആരാണെന്നത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലെ സത്യം പുറത്തുവരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.