കെ. സജിത്കുമാര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍; ജില്ലക്കാരന്‍ പദവിയിലെത്തുന്നത് കാല്‍നൂറ്റാണ്ടിന് ശേഷം

കാസര്‍കോട്: ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജറായി കെ. സജിത്കുമാര്‍ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ഇരിക്കെ ജനറല്‍ മാനേജരുടെ അധിക ചുമതല വഹിച്ചിരുന്ന സജിത്കുമാര്‍, ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുക വഴി ജനറല്‍ മാനേജരുടെ പൂര്‍ണ ചുമതല ഏറ്റെടുത്തു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അടോട്ട് നിവാസിയാണ്. വെള്ളിക്കോത്ത് മഹാകവി പി. സ്മാരക സ്‌കൂളിലും പെരിയ ജവഹര്‍ നവോദയ വിദ്യാലയയിലും സ്‌കൂള്‍ പഠനത്തിന് ശേഷം മംഗലാപുരത്തുനിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും കൊച്ചി സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. നേരത്തെ […]

കാസര്‍കോട്: ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജറായി കെ. സജിത്കുമാര്‍ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ഇരിക്കെ ജനറല്‍ മാനേജരുടെ അധിക ചുമതല വഹിച്ചിരുന്ന സജിത്കുമാര്‍, ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുക വഴി ജനറല്‍ മാനേജരുടെ പൂര്‍ണ ചുമതല ഏറ്റെടുത്തു.
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അടോട്ട് നിവാസിയാണ്. വെള്ളിക്കോത്ത് മഹാകവി പി. സ്മാരക സ്‌കൂളിലും പെരിയ ജവഹര്‍ നവോദയ വിദ്യാലയയിലും സ്‌കൂള്‍ പഠനത്തിന് ശേഷം മംഗലാപുരത്തുനിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും കൊച്ചി സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു. 2012 മുതല്‍ വ്യവസായ വകുപ്പില്‍ പ്രവര്‍ത്തിച്ചുവരുന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ജനറല്‍ മാനേജര്‍ പദവിയില്‍ ജില്ലക്കാരന്‍ തന്നെ സ്ഥാനമേറ്റത് സംരംഭകരില്‍ ആഹ്ലാദം പടര്‍ത്തി. ജനറല്‍ മാനേജറുടെ ചുമതല വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ജില്ലയുടെ പ്രതീക്ഷയായ അനന്തപുരം വ്യവസായ എസ്റ്റേറ്റില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ വ്യവസായികളെ കൊണ്ടുവരാനും സജിത് കുമാര്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. പുതുതായി ആരംഭിക്കുന്ന കാഞ്ഞങ്ങാട് മടിക്കൈ ഗുരുവനത്തെ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനാണ്.
ഭാര്യ: സജിതകുമാരി. മക്കള്‍: ആദിതേജസ്, ആര്യതേജസ്. ദിനേശ് ബീഡി തൊഴിലാളികള്‍ ആയിരുന്ന പുതിയ പുരയില്‍ കുഞ്ഞിക്കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്.

Related Articles
Next Story
Share it