കെ.എം. അഹ്‌മദിന്റെ പേരില്‍ പ്രസ് ക്ലബ്ബില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും

തിരുവനന്തപുരം: പ്രമുഖ പത്ര പ്രവര്‍ത്തകനും സാഹിത്യകാരനും ഗവേഷകനുമായിരുന്ന കെ.എം. അഹ്‌മദ് മാഷിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക്. ദീര്‍ഘ കാലം കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രസിഡണ്ടും കെ.യു.ഡബ്‌ള്യു.ജെ. സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു കെ.എം. അഹ്‌മദ്. ടോക്കണ്‍ അഡ്വാന്‍സ് നല്‍കുന്ന പദ്ധതികളിലാണ് അഹ്‌മദിന്റെ പേരിലുള്ള ലൈബ്രറിയും ഗവേഷണ കേന്ദ്രവും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് എം.എല്‍.എ. നേരത്തെ തന്നെ ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. […]

തിരുവനന്തപുരം: പ്രമുഖ പത്ര പ്രവര്‍ത്തകനും സാഹിത്യകാരനും ഗവേഷകനുമായിരുന്ന കെ.എം. അഹ്‌മദ് മാഷിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക്. ദീര്‍ഘ കാലം കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രസിഡണ്ടും കെ.യു.ഡബ്‌ള്യു.ജെ. സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു കെ.എം. അഹ്‌മദ്.
ടോക്കണ്‍ അഡ്വാന്‍സ് നല്‍കുന്ന പദ്ധതികളിലാണ് അഹ്‌മദിന്റെ പേരിലുള്ള ലൈബ്രറിയും ഗവേഷണ കേന്ദ്രവും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് എം.എല്‍.എ. നേരത്തെ തന്നെ ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പ്രഭാഷകനും ഉത്തരദേശം സ്ഥാപകനുമായ കെ.എം. അഹ്‌മദിന് വേണ്ടി ജേര്‍ണലിസം പഠന കേന്ദ്രങ്ങള്‍ അടക്കം ആരംഭിക്കണമെന്ന് സമൂഹത്തില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുകയും നിരവധി മാധ്യമ പ്രവര്‍ത്തകരെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്ത കെ.എം. അഹ്‌മദ് മാഷിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും ആരംഭിക്കുമെന്ന പ്രഖ്യാപനം മാധ്യമ, സാഹിത്യ പ്രേമികളില്‍ വലിയ ആഹ്ലാദം സൃഷ്ടിച്ചിട്ടുണ്ട്.

Related Articles
Next Story
Share it