കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വ്വകലാശാല സിലബസില്‍; വിവാദം
കണ്ണൂര്‍: മുന്‍മന്ത്രി കെ.കെ. ശൈലജ എം.എല്‍.എയുടെ ആത്മകഥ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍. ഇതേചൊല്ലി പ്രതിഷേധവും വിവാദവും തലപൊക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എം.എ ഇംഗ്ലീഷ് സിലബസിലാണ് ശൈലജയുടെ ആത്മകഥയായ 'മൈ ലൈഫ് അസ് എ കോമ്രേഡ്' (സഖാവ് എന്ന നിലയില്‍ എന്റെ ജീവിതം) ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ കെ.പി.സി.ടി.എ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. നിയമപരമല്ലാത്ത അഡ്‌ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെ.പി.സി.ടി.എ ആരോപിച്ചു.മഞ്ജു സാറാ രാജന്‍ തയ്യാറാക്കി ജഗര്‍നട്ട് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആത്മകഥയാണ് […]

കണ്ണൂര്‍: മുന്‍മന്ത്രി കെ.കെ. ശൈലജ എം.എല്‍.എയുടെ ആത്മകഥ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍. ഇതേചൊല്ലി പ്രതിഷേധവും വിവാദവും തലപൊക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എം.എ ഇംഗ്ലീഷ് സിലബസിലാണ് ശൈലജയുടെ ആത്മകഥയായ 'മൈ ലൈഫ് അസ് എ കോമ്രേഡ്' (സഖാവ് എന്ന നിലയില്‍ എന്റെ ജീവിതം) ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ കെ.പി.സി.ടി.എ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. നിയമപരമല്ലാത്ത അഡ്‌ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെ.പി.സി.ടി.എ ആരോപിച്ചു.
മഞ്ജു സാറാ രാജന്‍ തയ്യാറാക്കി ജഗര്‍നട്ട് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആത്മകഥയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി, അംബേദ്ക്കര്‍ എന്നിവരുടെ ആത്മകഥകള്‍ക്കൊപ്പമാണ് ശൈലജയുടെ കൃതിയും ഉള്‍പ്പെടുത്തിയത്. മഹാത്മാഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം ശൈലജ ടീച്ചറുടെ ആത്മകഥ പഠന വിഷയമാക്കുന്നത് ശരിയല്ലെന്നും കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ആരോപണ വിധേയയായി അന്വേഷണം നേരിടുന്ന മുന്‍മന്ത്രിയുടെ ആത്മകഥ ഒപ്പം പഠിപ്പിക്കുന്നത് രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുനതിന് സമാനമാണെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കി. വിഷയത്തില്‍ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് കെ.എസ്.യുവും വ്യക്തമാക്കി.
പാര്‍ട്ടികത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് സി.പി.എം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ ശൈലജ ആത്മകഥയില്‍ പങ്കുവയ്ക്കുന്നത്. നാണക്കാരിയായ പെണ്‍കുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നതും മന്ത്രിയെന്ന നിലയ്ക്ക് നടത്തിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.