കെട്ടുവള്ളവുമായി ജോസിന്റെ മത്സ്യബന്ധനത്തിന് നാല് പതിറ്റാണ്ട്
കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികള്‍ ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി മത്സ്യ ബന്ധനം ഹൈടെക്കാക്കുമ്പോള്‍ ജോസിന്റെ മത്സ്യബന്ധനം ഇന്നും കെട്ടുമരംകൊണ്ടുള്ള യാനം ഉപയോഗിച്ചുതന്നെ. ഈ യാനവുമായി ജോസ് കടലിനോട് മല്ലടിക്കുവാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം പിന്നിടുന്നു. മീനാപ്പീസ് കടപ്പുറത്തെ 53കാരനായ ജോസാണ് പഴഞ്ചന്‍ സമ്പ്രദായവുമായി കടലില്‍ പോകുന്നത്. കെട്ടുമരംകൊണ്ടുള്ള മത്സ്യബന്ധനത്തിനിടയില്‍ കടലമ്മ ഒരിക്കലും ചതിച്ചിട്ടില്ല. അത്രയ്ക്ക് സുരക്ഷിതമാണ് ഈ യാനം ഉപയോഗിച്ചുള്ള മത്സ്യബന്ധനമെന്ന് ജോസ് പറയുന്നു. കടല്‍ക്ഷോഭത്തില്‍പ്പെട്ട് യാനം മറിഞ്ഞാലും കടലില്‍ മുങ്ങുകയില്ല. അതുകൊണ്ട് ഒരിക്കലും അപകടത്തില്‍പ്പെട്ട ഓര്‍മ്മയും ജോസിനില്ല. […]

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികള്‍ ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി മത്സ്യ ബന്ധനം ഹൈടെക്കാക്കുമ്പോള്‍ ജോസിന്റെ മത്സ്യബന്ധനം ഇന്നും കെട്ടുമരംകൊണ്ടുള്ള യാനം ഉപയോഗിച്ചുതന്നെ. ഈ യാനവുമായി ജോസ് കടലിനോട് മല്ലടിക്കുവാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം പിന്നിടുന്നു. മീനാപ്പീസ് കടപ്പുറത്തെ 53കാരനായ ജോസാണ് പഴഞ്ചന്‍ സമ്പ്രദായവുമായി കടലില്‍ പോകുന്നത്. കെട്ടുമരംകൊണ്ടുള്ള മത്സ്യബന്ധനത്തിനിടയില്‍ കടലമ്മ ഒരിക്കലും ചതിച്ചിട്ടില്ല. അത്രയ്ക്ക് സുരക്ഷിതമാണ് ഈ യാനം ഉപയോഗിച്ചുള്ള മത്സ്യബന്ധനമെന്ന് ജോസ് പറയുന്നു. കടല്‍ക്ഷോഭത്തില്‍പ്പെട്ട് യാനം മറിഞ്ഞാലും കടലില്‍ മുങ്ങുകയില്ല. അതുകൊണ്ട് ഒരിക്കലും അപകടത്തില്‍പ്പെട്ട ഓര്‍മ്മയും ജോസിനില്ല. കെട്ടുമരം കൊണ്ടുള്ള യാനത്തില്‍ മീന്‍ പിടിക്കാന്‍ തനിച്ചാണ് പോകുന്നത്. പതിമൂന്നാം വയസ്സിലാണ് കടലുമായി ആത്മബന്ധം തുടങ്ങിയത്. തെക്കന്‍ ജില്ലകളില്‍ ഈ രീതിയില്‍ മീന്‍പിടിത്തം ഉണ്ടെങ്കിലും കാഞ്ഞങ്ങാട് ഭാഗത്ത് ജോസ് ഇക്കാര്യത്തില്‍ ഒറ്റയാനാണ്. മുള നെടുകെ പിളര്‍ന്നാണ് പങ്കായം ഉണ്ടാക്കുന്നത്. അജാനൂര്‍ സ്വദേശിനി ഇന്ദിരയാണ് ഭാര്യ. എണ്‍പതുശതമാനം ശാരീരിക വൈകല്യമുള്ള പത്തുവയസുകാരി ജോസ്‌നയും ജോസിനിയുമൊത്ത് ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം.
അടച്ചുറപ്പുള്ള വീടിനായി നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ജോസും കുടുംബവും.