ശുദ്ധികലശം നടത്തി ജോ ബൈഡന്‍; ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരെ തന്റെ ഭരണസമിതിയില്‍ നിന്നും ഒഴിവാക്കി അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍: ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരെ തന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താതെ അമേരിക്കയുടെ 46ാം പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡന്‍. ഇതുവരെ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ തന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയ ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ടീമില്‍ സജീവമായിരുന്ന ഇന്ത്യന്‍ വംശജരായ സൊനാല്‍ ഷാ, അമിത് ജാനി എന്നിവരെ അഡ്മിനിസ്ട്രേറ്റീവ് ടീമിേേലക്ക് തെരഞ്ഞെടുത്തില്ല. ഇരുവര്‍ക്കുമുള്ള ആര്‍.എസ്.എസ് ബന്ധമാണ് ഇതിന് കാരണമെന്ന് ദി ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് മതനിരപേക്ഷ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍, സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. […]

വാഷിംഗ്ടണ്‍: ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരെ തന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താതെ അമേരിക്കയുടെ 46ാം പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡന്‍. ഇതുവരെ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ തന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയ ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ടീമില്‍ സജീവമായിരുന്ന ഇന്ത്യന്‍ വംശജരായ സൊനാല്‍ ഷാ, അമിത് ജാനി എന്നിവരെ അഡ്മിനിസ്ട്രേറ്റീവ് ടീമിേേലക്ക് തെരഞ്ഞെടുത്തില്ല. ഇരുവര്‍ക്കുമുള്ള ആര്‍.എസ്.എസ് ബന്ധമാണ് ഇതിന് കാരണമെന്ന് ദി ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് മതനിരപേക്ഷ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍, സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുപ്രകാരമാണ്, അമേരിക്കന്‍ പ്രസിഡന്റ് ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ബൈഡന്റെ യൂനിറ്റി ടാസ്‌ക് ഫോഴ്സില്‍ പ്രവര്‍വത്തിച്ചിരുന്ന സൊനാല്‍ ഷായുടെ പിതാവ് അമേരിക്കയിലെ ബി.ജെ.പി അനുകൂല സംഘടനയുടെ പ്രസിഡന്റും ആര്‍.എസ്.എസ് നടത്തുന്ന ഏകല്‍ വിദ്യാലയ സ്ഥാപകനുമാണ്. സൊനാല്‍ ഷാ ഏകല്‍ വിദ്യാലയത്തിന് വേണ്ടി ഫണ്ട് പിരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ജാനിയുടെ കുടുംബത്തിന് മോദിയുമായും മറ്റ് ബി.ജെ.പി നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles
Next Story
Share it