വാഷിങ്ടണ്‍: അമേരിക്കയില്‍ പുതിയ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അധികാരമേറ്റു. 46ാം പ്രസിഡന്റാണ് ബൈഡന്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ്.
സുപ്രീം കോടതിയിലെ വനിതാ ജഡ്ജിയായ സോണിയ സൊട്ടൊമെയറായിരുന്നു കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. അമേരിക്കന്‍ സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനമേരിക്കന്‍ വംശജയായ ജഡ്ജി എന്ന വിശേഷണവും സോണിയ സൊട്ടൊമെയറിനുണ്ട്. ഇതിന് ശേഷമാണ് ജോ ബൈഡന് സത്യപ്രതിജ്ഞാ ചെയ്ത് അധികരമേറ്റത്. ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ ക്യാപിറ്റോള്‍ കൈയ്യേറി നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സുരക്ഷാസന്നാഹമാണ് വിന്യസിച്ചിരുന്നത്.
അതേസമയം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന കീഴ് വഴക്കമുണ്ടെങ്കിലും ട്രംപ് ചടങ്ങില്‍ പങ്കെടുക്കാതെ പിണങ്ങിപ്പോയിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്കരിക്കുന്ന നാലാമത്തെ പ്രസിഡന്റാണ് ട്രംപ്. പുതിയ പ്രസിഡന്റിന്റെ കുടുംബാംഗങ്ങളെ സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ ഭാര്യ തലേന്ന് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന പതിവും ഇക്കുറി നടന്നില്ല. ബൈഡന്റെ കുടുംബത്തെ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് വൈറ്റ് ഹൗസിലേക്ക് വിളിച്ചില്ല.