വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം വെള്ളിയാഴ്ച

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം

കാഞ്ഞങ്ങാട്: വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍. ഹൊസ് ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി- മാത് സ്‌, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, അറബിക് എന്നീ തസ്തികകളിലാണ് അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം.

Related Articles
Next Story
Share it