വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു;വിശദ വിവരങ്ങള്‍ അറിയാം

കോഴിക്കോട് കോര്‍പ്പറേഷനില്‍ വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം നടത്തുന്നത് വരെയാണ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നത്. ദിവസവേതന (ദിവസം 1840 രൂപ) അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്കാണ് നിയമനം. പ്രായം 65 കവിയരുത്.

യോഗ്യതയും പ്രവര്‍ത്തി പരിചയവും: എംബിബിഎസ്, ഫാമിലി മെഡിസിനിലോ ജെറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനനന്തര ബിരുദമോ ഡിപ്ലോമയോ നേടിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും മുന്‍ഗണന.

വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷന്‍, പ്രവര്‍ത്തി പരിചയം, മേല്‍വിലാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 15 ന് വൈകിട്ട് നാല് മണിക്കകം കോഴിക്കോട് പഴയ കോര്‍പ്പറേഷന്‍ കോമ്പൗണ്ടിലെ വയോമിത്രം ഓഫീസില്‍ നേരിട്ടോ [email protected] Csabnentem എന്ന വെബ് സൈറ്റ് വഴിയോ ലഭ്യമാക്കണം. ഫോണ്‍: 9349668889.

Related Articles
Next Story
Share it