മീഞ്ച കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു

അഭിമുഖം ജൂലൈ 26 ന് രാവിലെ 11 മണിക്ക് മീഞ്ച ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കും

കാസര്‍കോട്: മീഞ്ച കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥനത്തില്‍ താത്കാലികമായി ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. മീഞ്ച ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2025 ജൂലൈ 26(ശനി) ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മീഞ്ച ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ചു നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി. കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

Related Articles
Next Story
Share it