തൊഴിലവസരങ്ങള്‍- കാസര്‍കോട് ജില്ല

ഹോസ്റ്റല്‍ വാര്‍ഡന്‍, കാറ്ററിംഗ് അസിസ്റ്റന്റ് ഒഴിവ്‌

പെരിങ്ങോം പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍, കരിന്തളം, കാസര്‍കോടിലേക്ക് ഹോസ്റ്റല്‍ വാര്‍ഡന്‍ - പുരുഷന്‍ (1 ഒഴിവ്), സ്ത്രീ (1 ഒഴിവ്), കാറ്ററിംഗ് അസിസ്റ്റന്റ് (1 ഒഴിവ് ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 16 ന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. യോഗ്യത വാര്‍ഡന്‍ - ഡിഗ്രി അല്ലെങ്കില്‍ നാല് വര്‍ഷത്തെ ഇന്റര്‍ഗ്രേറ്റഡ് ഡിഗ്രി കോഴ്സ്, കാറ്ററിംഗ് അസിസ്റ്റന്റ് - കാറ്ററിംഗിലുള്ള മൂന്ന് വര്‍ഷ ഡിഗ്രി അല്ലെങ്കില്‍ ടൂറിസം മന്ത്രാലയം അല്ലെങ്കില്‍ ഗവണ്‍മെന്റ് ഓഫ് ഇന്‍ന്ത്യ അല്ലെങ്കില്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത. അപേക്ഷ മെയ് 14ന് വൈകുന്നേരം നാലിനകം പ്രിന്‍സിപ്പാള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കരിന്തളം, പെരിങ്ങോം, പെരിങ്ങോം പി.ഒ, പയ്യന്നൂര്‍ (വഴി), കണ്ണൂര്‍ - 670353 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍- 8848554706. ഇമെയില്‍- [email protected].


സെക്യൂരിറ്റി സ്റ്റാഫ് നിയമനം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സെക്യൂരിറ്റി സ്റ്റാഫായി വിമുക്ത ഭടന്മാരെ നിയമിക്കുന്നു. യോഗ്യരായ വിമുക്ത ഭടന്മാര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ മെയ് 15 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍- 0467 2217018.


സ്റ്റാഫ് നഴ്സ് നിയമനം

സി.എച്ച്.സി മുളിയാറിലെ ഡയാലിസിസ് യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 15ന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴച്ചക്ക് ഹാജരാകണം. യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജി.എന്‍.എം നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഡയാലിസിസ് യൂണിറ്റിലോ, ഐ.സി.യു വിലോ ഉള്ള പ്രവര്‍ത്തി പരിചയത്തിന് മുന്‍ഗണന. ഫോണ്‍- 8547150611.


റിസോഴ്സ്പേഴ്സണ്‍ നിയമനം

ജില്ലാ ശുചിത്വ മിഷനിലേക്ക് ടെക്നിക്കല്‍ റിസോഴ്സ്പേഴ്സണ്‍മാരെ നിയമിക്കുന്നു. ടെക്നിക്കല്‍ റിസോഴ്സ്പേഴ്സണ്‍മാര്‍ക്ക് പോളിടെക്നിക്, ബിടെക്, എം ടെക് (സിവില്‍. എന്‍വയോണ്‍മെന്റല്‍) തത്തുല്യമായ ടെക്നിക്കല്‍ യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും ശുചിത്വ മിഷന്‍ ജില്ലാ ഓഫീസിലേക്ക് മെയില്‍ [email protected] വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രോജക്ടുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20 വൈകിട്ട് അഞ്ച് വരെ. ഫോണ്‍- 04994-255350.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it