കാസര്‍കോട് തൊഴിലവസരങ്ങള്‍

റെസ്‌ക്യൂ ഗാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
ട്രോളിംഗ് നിരോധന കാലയളവിലേക്ക് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിന് റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോട്‌സില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്തുന്നതിന് കായിക ക്ഷമതയുള്ളവരുമായിരിക്കണം. പ്രായപരിധി 20-45. കാസര്‍കോട് ജില്ലയിലെ സ്ഥിര താമസക്കാരായ അപേക്ഷകര്‍ക്കും ഗാര്‍ഡ്, ലൈഫ് ഗാര്‍ഡ് ആയി ജോലി നോക്കി പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 23 ന് രാവിലെ 11 ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 04994 209841.
കരാര്‍ നിയമനം
ആരോഗ്യ വകുപ്പ് ദേശീയാരോഗ്യ ദൗത്യത്തിന്റെ സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും എം.പി.എച്ച്, എം.എസ്.സി, നേഴ്‌സിങ്, എം.എസ്ഡബ്ല്യു എന്നിവയില്‍ ബിരുദാനന്തരബിരുദവും ഉള്ള 35 വയസ്സിനിയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 15ന്കം സമര്‍പ്പിക്കണം. വെബ്‌സൈറ്റ്- www.shsrc.kerala.gov.in. ഫോണ്‍- 0471 2323223.
മേട്രണ്‍ നിയമനം
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മേട്രണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച മെയ് 16ന് രാവിലെ 10.30 ന് നടക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പെരിയ നവോദയ വിദ്യാലയത്തില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. യോഗ്യത- പത്താം തരം. പ്രായം 35-55. ഫോണ്‍- 9446419011.
ട്യൂഷന്‍ അദ്ധ്യാപകരെ നിയമിക്കുന്നു
കാറഡുക്ക,ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു. രണ്ട് ഹോസ്റ്റലുകളിലും യുപി തലത്തില്‍ മൂന്നു വീതവും ഹൈസ്്കൂള്‍ തലത്തില്‍ ഗണിതം്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലായി ആറ് വീതവും ഒഴിവുകളാണ് ഉള്ളത്. തൊഴില്‍ രഹിതരായ ബിരുദ-ബിരുദാനന്തര ബിരുദധാരികള്‍, ടി.ടി.സി യോഗ്യതയുള്ളവര്‍, പെന്‍ഷന്‍ പറ്റിയ അദ്ധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബി.എഡ് യോഗ്യത ഉള്ളവര്‍ക്കും പരിസരവാസികള്‍ക്കും മുന്‍ഗണന. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ ട്യൂഷന്‍ അദ്ധ്യാപകര്‍ക്ക് 6000 രൂപയും യു.പി തലത്തില്‍ 4500 രൂപയും പ്രതിമാസ ഹോണറേറിയം ലഭിക്കും. രാവിലെയോ വൈകുന്നേരമോ ആയി മാസത്തില്‍ 20 മണിക്കൂറാണ് ക്ലാസ്സെടുക്കേണ്ടത്. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ് 26നകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.