തൊഴിലവസരങ്ങള്‍- കാസര്‍കോട് ജില്ല

മിനി ജോബ് ഡ്രൈവ് എട്ടിന്
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് എട്ടിന് രാവിലെ 10 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കായ് സെന്റര്‍ മാനേജര്‍, അക്കൗണ്ടിംഗ് ലാബ് ഫാക്കല്‍റ്റി, ഗ്രാഫിക് ഡിസൈനിങ് ഫാക്കല്‍റ്റി, ഓട്ടോമൊബൈല്‍ ടെക്നിഷ്യന്‍, ഫീല്‍ഡ് സെയില്‍സ് കണ്‍സല്‍ട്ടന്റ്, ടീം ലീഡര്‍ എന്നീ തസ്തികകളിലേക്കായ് 22-ല്‍ കൂടുതല്‍ ഒഴിവുക ളിലേക്കായി, 35000 വരെ സാലറി ലഭിക്കാവുന്ന ജോലിളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം 10 മണിമുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍- 9207155700.
അധ്യാപക ഒഴിവ്
കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-28 വര്‍ഷത്തേക്ക് ഒഴിവുള്ള എച്ച്.എസ്.എസ്.ടി എക്കണോമിക്‌സ് തസ്തികയിലേക്ക് കരാര്‍ ്അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. കേരള പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 15നകം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കണം. വിലാസം- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസറുടെ കാര്യാലയം, ബി ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍ കാസര്‍കോട്, 671123. ഫോണ്‍- 04994 255466.
നിയമനം
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍-കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത മൂന്ന് വര്‍ഷ സെക്കന്റ് ക്ലാസ്സ് ജി.എന്‍.എം. ബി.എസ്.സി നഴ്‌സിംഗ്, പബ്ലീക്ക് ഹെല്‍ത്ത് റിസര്‍ച്ച് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ മെയ് എട്ടിന് രാവിലെ 11ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍-കേരളയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഡയറി പ്രമോട്ടര്‍, വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം
ക്ഷീരവികസന വകുപ്പ് 2025-26 വര്‍ഷം നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, എം.എസ്.ഡി.പി പദ്ധതിയിലേക്ക് പരമാവധി 10 മാസ കാലായളവിലെക്ക് ഡയറി പ്രമോട്ടര്‍, വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജില്ലയിലെ ആറ് ക്ഷീരവികസന യൂണിറ്റുകളില്‍ ഡയറി പ്രമോട്ടര്‍, വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരുടെ ഓരോ ഒഴിവുകള്‍ വീതമുണ്ട്. എസ്.എസ്.എല്‍.സി യാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, പ്രതിമാസ വേതനം 8000 രൂപ. പ്രായ പരിധി 18-45 വയസ്. വൂമന്‍ ക്യാറ്റില്‍ കെയര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതാത് ബ്ലോക്കുകളില്‍ സ്ഥിരം താമസക്കാരാകണം. താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും മെയ് 14 വൈകുന്നേരം മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. കൂടികാഴ്ചക്ക് അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക മെയ് 17 ന് വൈകുന്നേരം അഞ്ചിന് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. കൂടികാഴ്ച മെയ് 20 ന് രാവിലെ 10.30 മുതല്‍ ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിലാസം യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.കൂടികാഴ്ച സംബന്ധിച്ച് അറിയിപ്പുകള്‍ ഉണ്ടാകില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും ബ്ലോക്കിലെ ക്ഷീരവികസന യൂണിറ്റുകളില്‍നിന്നും ലഭിക്കും. ഫോണ്‍- 04994 255475.
അധ്യാപക ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മഞ്ചേശ്വരം 2025-26 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലിടാസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍, ഹിന്ദി,മലയാളം,കന്നട. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, പി.എച്ച്.ഡി കൂടിക്കാഴ്ച്ച മെയ് ഒമ്പതിന് രാവിലെ പത്തിന് നടക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ ഇലക്ട്രോണിക്സ് (പാര്‍ട് ടൈം). ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്,പി.എച്ച്.ഡി.കൂടിക്കാഴ്ച്ച മെയ് ഒമ്പതിന് രാവിലെ പത്തിന് നടക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ മാത്തമാറ്റിക്സ് (പാര്‍ട് ടൈം) ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, പി.എച്ച്.ഡി.കൂടിക്കാഴ്ച്ച മെയ് ഒമ്പതിന് രാവിലെ പത്തിന് നടക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, പി.എച്ച്.ഡി. കൂടിക്കാഴ്ച്ച മെയ് 12 ന് രാവിലെ പത്തിന് നടക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ കൊമേഴ്സ് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, പി.എച്ച്.ഡി. കൂടിക്കാഴ്ച്ച മെയ് 13 ന് രാവിലെ പത്തിന് നടക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ ഇംഗ്ലീഷ് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, പി.എച്ച്.ഡി. കൂടിക്കാഴ്ച്ച മെയ് 14 ന് രാവിലെ പത്തിന് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴച്ചക്ക് ഹാജരാകണം. ഫോണ്‍- 04998215615.
വെറ്റിനറി ഡോക്ടര്‍ നിയമനം
പരപ്പ ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ വെറ്റിനറി ക്ലിനിക്കിലേക്ക് വെറ്റിനറി ഡോക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത വെറ്റിനറി സയന്‍സില്‍ ബിരുദം, കേരള വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രവര്‍ത്തന മുന്‍ പരിചയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് എട്ടിന് രാവിലെ 11ന് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 9745068809.
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
കാസര്‍കോട് ഗവ:ആയുര്‍വേദ ആശുപത്രിയിലേക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് എട്ടിന് രാവിലെ 10ന് കാസര്‍കോട് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ട് അപേക്ഷിച്ച് അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04994 231 624