കാസര്‍കോട് ജില്ല-തൊഴിലവസരങ്ങള്‍- കണ്ടന്റ് എഡിറ്റര്‍ ഒഴിവ്..

പി.ആര്‍.ഡിയിൽ കണ്ടന്റ് എഡിറ്ററാവാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി / ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് അപേക്ഷിക്കാം.പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. അപേക്ഷകള്‍, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം [email protected] ല്‍ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

മൂന്നാം തരം ഓവര്‍സീയര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

പള്ളിക്കര പഞ്ചായത്ത് എല്‍.ഐ.ഡി ആന്‍ഡ് ഇ ഡബ്ല്യു അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ഒഴിവുള്ള മൂന്നാം തരം ഓവര്‍സീയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി 21 ന് രാവിലെ പത്തിന് പഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും. കേരള പി.എസ്.സി അംഗീകരിച്ചിട്ടുള്ള യോഗ്യതയ്ക്കു പുറമെ ജോലി പരിചയം, ഏതെങ്കിലും അംഗീകൃത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

ഫാം സൂപ്പര്‍ വൈസര്‍ നിയമനം

കേരള ചിക്കന്‍ പദ്ധതി കാസര്‍കോട് ജില്ലയില്‍ ആരംഭിക്കുന്നതിനായി ഫാം സൂപ്പര്‍ വൈസര്‍മാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത പൌള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൌള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ്. ഉയര്‍ന്ന പ്രായ പരിധി 30 വയസ്സ് 2025 ഫെബ്രുവരി ഒന്നിന് 30 വയസ്സ് കഴിയുവാന്‍ പാടുളളതല്ല. പ്രതിമാസ ശമ്പളം 15000+5000 ടിഎ. അപേക്ഷ ഫോം www.keralachicken.org.in എന്ന സൈറ്റില്‍ ലഭിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, കുടുംബശ്രീ അംഗത്വം, എന്നിവയുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 26 നകം തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. നിലവില്‍ കെ ബി എഫ് പി സി എല്ലിന്റെ ഫാം സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ തസ്തികയ്കക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അയക്കേണ്ട മേല്‍വിലാസം- ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്,സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍, കാസറഗോഡ് -671123. ഫോണ്‍. 04994 256 111, 7012766725.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it