തൊഴിലവസരങ്ങള്‍- കാസര്‍കോട് ജില്ല

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ആന്റ് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ നിയമനം

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്- യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കൂടാതെ 2 വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ (മാര്‍ക്കറ്റിംഗ്). ഉയര്‍ന്ന പ്രായ പരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം - 20000 രൂപ.

ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍,

യോഗ്യത- പ്ലസ് ടു. പൌള്‍ട്രി മേഖലയിലെ പ്രവര്‍ത്തി പരിചയംഅഭികാമ്യം. ഉയര്‍ന്ന പ്രായ പരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം - 16000 രൂപ. അപേക്ഷ ഫോറം www.keralachicken.org.in എന്ന സൈറ്റില്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം മെയ് 22 നകം തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. വിലാസം - ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍, കാസര്‍കോട് -671123 ഫോണ്‍. 04994 256 111.

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

ഉദുമ ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്ട്ടിറഫിക്കറ്റുകളും സഹിതം മെയ് 20 നകം രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യത സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ.എച്ച്.ആര്‍.ഡി, കേരള സര്‍ക്കാര്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ത്രിവല്‍സര ഡിപ്ലോമ. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദം അല്ലെങ്കില്‍ ബി.ടെക്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്. ഫോണ്‍ - 9496049743

അക്ക്രെഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം

പട്ടികജാതി വികസന വകുപ്പില്‍ അക്ക്രെഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം നടത്തും. സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദമോ ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയോ ഉള്ള പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്കാണ് അവസരം. ജില്ലയില്‍ 11 പേരെയും നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 18000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി- 21-35. സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മെയ് 20നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോം ജില്ലയിലെ ആറ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.

ക്രഷ് ഹെല്‍പ്പര്‍

കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പരിധിയില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ കുന്നുമ്മല്‍ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസം ആയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16 വരെ. അപേക്ഷകള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു സമീപമുള്ള കാഞ്ഞങ്ങാട് ഐസിഡിഎസ് കാര്യാലയത്തില്‍ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃക കാഞ്ഞങ്ങാട്ഐസിഡിഎസ് ഓഫീസില്‍ ലഭ്യമാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it