കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ആവശ്യമുണ്ട്
ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനവും ആണ് യോഗ്യത

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ആവശ്യമുണ്ട്. ആര്‍ എസ് ബി വൈ മുഖേന ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം . ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനവും ആണ് യോഗ്യത.
മുന്‍ പരിചയം അഭികാമ്യമാണ്. കൂടിക്കാഴ്ച ജൂലൈ 17ന് രാവിലെ 10:30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Next Story