ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും ടിഎംസി റജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 27ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളജില്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം.

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിപ്പെടാം നോര്‍ക്ക ശുഭയാത്രയില്‍

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട് മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര.

വിദേശത്തേക്കുളള അനധികൃത റിക്രൂട്ട് മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (POE) ഓഫീസുകളില്‍ അറിയിക്കാവുന്നതാണ്.

അല്ലെങ്കില്‍ www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയോ ഹെല്‍പ്പ് ലൈന്‍ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷന്‍ ശുഭയാത്രയിലും അറിയിക്കാം.

Related Articles
Next Story
Share it