കാസര്‍കോട് - തൊഴിലവസരങ്ങള്‍
ടീച്ചിങ് അസിസ്റ്റന്റ് നിയമനം
തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യത ഒബ്സ്റ്റെറിക്സ് ആന്‍ഡ് ഗൈനക്കോളജി ക്ലിനിക്കല്‍ മെഡിസിന്‍ (വെറ്റിറിനറി) നില്‍ 55% മാര്‍ക്കോടു കൂടി ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി,നെറ്റ് തത്തുല്യ യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ അഞ്ചിനകം നേരിട്ട് ഹാജരാകണം. ഫോണ്‍- 0484 2312944.
അധ്യാപക കൂടിക്കാഴ്ച്ച രണ്ടിന്
കാറഡുക്ക ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍ തസ്തികയില്‍ എന്‍.വി.ടി ബയോളജിയിലുള്ള ഒഴിവിലേക്ക് ഡിസംബര്‍ രണ്ടിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ച നടക്കും.
എന്‍.വി.ടി ഇംഗ്ലീഷ് (ജൂനിയര്‍) ഒഴിവ്
ഹേരൂര്‍ മിപ്രി ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എന്‍.വി.ടി ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികയിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച ഡിസംബര്‍ രണ്ടിന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍-9744953093.