ഡെല്‍റ്റ വകഭേദത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് കമ്പനി

ന്യൂജേഴ്‌സി: ഇന്ത്യയിലടക്കം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് കമ്പനിയുടെ അവകാശവാദം. ഡെല്‍റ്റ വകഭേദത്തിനും മറ്റു തീവ്ര വ്യാപന ശേഷിയുള്ള വൈറസുകളും പ്രതിരോധിക്കുന്നതില്‍ തങ്ങളുടെ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവകാശപ്പെട്ടു. കുറഞ്ഞത് എട്ട് മാസത്തോളം പ്രതിരോധ ശേഷി നിലനില്‍ക്കുമെന്നാണ് പഠന റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 85 ശതമാനം ഫലപ്രാപ്തിയും നല്‍കുന്നു. മരണവും ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യവും ഒഴിവാക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. […]

ന്യൂജേഴ്‌സി: ഇന്ത്യയിലടക്കം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് കമ്പനിയുടെ അവകാശവാദം. ഡെല്‍റ്റ വകഭേദത്തിനും മറ്റു തീവ്ര വ്യാപന ശേഷിയുള്ള വൈറസുകളും പ്രതിരോധിക്കുന്നതില്‍ തങ്ങളുടെ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവകാശപ്പെട്ടു.

കുറഞ്ഞത് എട്ട് മാസത്തോളം പ്രതിരോധ ശേഷി നിലനില്‍ക്കുമെന്നാണ് പഠന റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 85 ശതമാനം ഫലപ്രാപ്തിയും നല്‍കുന്നു. മരണവും ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യവും ഒഴിവാക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ച ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ വൈറസ് വ്യാപിക്കാനുള്ള സാധ്യതയും ഡബ്ല്യുഎച്ച്ഒ പറയുന്നു.

'ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സിന്റെ കഴിഞ്ഞ എട്ട് മാസത്തെ പഠന റിപോര്‍ട്ട് അനുസരിച്ച് വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ നശിക്കുന്നില്ല. കൂടുതല്‍ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്.' കമ്പനിയുടെ ഗവേഷണ വിഭാഗം മേധാവി മത്തായി മാമ്മന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it