കാഞ്ഞങ്ങാട്: നോമ്പുകാരനായിരിക്കെ കോവിഡ് വാക്സിന് കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിന് എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവരും പ്രതിരോധ വാക്സിന് നിര്‍ബന്ധമായും എടുക്കണ്ടേതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടെ നോമ്പെടുത്ത് വാക്സിന് സ്വീകരിക്കുന്നത് സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന സംശയം ദുരീകരിക്കാനാണ് മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയത്.