സ്‌കേറ്റ് ബോര്‍ഡില്‍ ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി 13 കാരി; വെള്ളിയും 13കാരിക്ക്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ സ്‌കേറ്റ് ബോര്‍ഡില്‍ സ്വര്‍ണവും വെള്ളിയും നേടിയത് 13 വയസുള്ള മത്സരാര്‍ത്ഥികള്‍. ആതിഥേയരായ ജപ്പാന്റെ മോമിജി നിഷിയയാണ് സ്വര്‍ണം നേടിയത്. വെള്ളി ബ്രസീലിന്റെ റെയ്‌സ ലീലിന്‍ സ്വന്തമാക്കി. ഇതാദ്യമായാണ് സ്‌കേറ്റ്‌ബോര്‍ഡ് ഒളിമ്പിക്‌സിലെ മത്സര ഇനമായി മാറിയത്. വെങ്കലം നേടിയ ജപ്പാന്റെ തന്നെ ഫ്യൂന നകായാമയുടെ പ്രായം വെറും 16 ആണ്. 15.26 പോയിന്റ് നേടിയാണ് നിഷിയ സ്വര്‍ണം നേടിയത്. റെയ്‌സ 14.64ഉം ഫ്യൂന 14.49 പോയിന്റും സ്വന്തമാക്കി. 45 സെക്കന്‍ഡ് വരെയാണ് ഒരു മത്സരാര്‍ത്ഥിക്ക് […]

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ സ്‌കേറ്റ് ബോര്‍ഡില്‍ സ്വര്‍ണവും വെള്ളിയും നേടിയത് 13 വയസുള്ള മത്സരാര്‍ത്ഥികള്‍. ആതിഥേയരായ ജപ്പാന്റെ മോമിജി നിഷിയയാണ് സ്വര്‍ണം നേടിയത്. വെള്ളി ബ്രസീലിന്റെ റെയ്‌സ ലീലിന്‍ സ്വന്തമാക്കി. ഇതാദ്യമായാണ് സ്‌കേറ്റ്‌ബോര്‍ഡ് ഒളിമ്പിക്‌സിലെ മത്സര ഇനമായി മാറിയത്. വെങ്കലം നേടിയ ജപ്പാന്റെ തന്നെ ഫ്യൂന നകായാമയുടെ പ്രായം വെറും 16 ആണ്.

15.26 പോയിന്റ് നേടിയാണ് നിഷിയ സ്വര്‍ണം നേടിയത്. റെയ്‌സ 14.64ഉം ഫ്യൂന 14.49 പോയിന്റും സ്വന്തമാക്കി. 45 സെക്കന്‍ഡ് വരെയാണ് ഒരു മത്സരാര്‍ത്ഥിക്ക് നല്‍കുന്ന സമയപരിധി. ഈ സമയപരിധിയില്‍ പരമാവധി അഞ്ചു തവണ വരെ ഒരു ട്രിക്ക് ഇവര്‍ക്ക് പുറത്തെടുക്കാം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന താരം ചാമ്പ്യനാകും. സ്‌കേറ്റ്‌ബോര്‍ഡിനെ കൂടാതെ സര്‍ഫിംഗ്, സ്‌പോര്‍ട്‌സ് ക്ലൈംബിംഗ്, കരാട്ടെ എന്നിവയും ഇത്തവണ ഒളിമ്പിക്‌സില്‍ മത്സര ഇനമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it