ജയിച്ചിട്ടും ജര്‍മ്മനി പുറത്തായി; സ്‌പെയിനിനെ തകര്‍ത്ത് ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

ദോഹ: റഷ്യന്‍ ലോകകപ്പിന് പിന്നാലെ ഖത്തര്‍ ലോകകപ്പിലും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിട്ടും ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടറില്‍ എത്താനായില്ല. ഗോള്‍ ശരാശരിയുടെ മികവില്‍ ജപ്പാന് പിന്നാലെ സ്‌പെയിനും പ്രീ ക്വാര്‍ട്ടറില്‍ എത്തിയതോടെ ജര്‍മനിയും കോസ്റ്ററിക്കയും പുറത്തായി.അടി, തിരിച്ചടി, പിന്നെയും അടി, ഒടുക്കം വിജയിച്ചെങ്കിലും ജര്‍മ്മനയുടെ മടക്കം തലകുനിച്ചായി. റഷ്യക്ക് പിന്നാലെ ഖത്തറിലും ജര്‍മന്‍ പട കണ്ണീരണിഞ്ഞു. ജയമെന്ന ഒറ്റ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ജര്‍മന്‍ നിര […]

ദോഹ: റഷ്യന്‍ ലോകകപ്പിന് പിന്നാലെ ഖത്തര്‍ ലോകകപ്പിലും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിട്ടും ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടറില്‍ എത്താനായില്ല. ഗോള്‍ ശരാശരിയുടെ മികവില്‍ ജപ്പാന് പിന്നാലെ സ്‌പെയിനും പ്രീ ക്വാര്‍ട്ടറില്‍ എത്തിയതോടെ ജര്‍മനിയും കോസ്റ്ററിക്കയും പുറത്തായി.
അടി, തിരിച്ചടി, പിന്നെയും അടി, ഒടുക്കം വിജയിച്ചെങ്കിലും ജര്‍മ്മനയുടെ മടക്കം തലകുനിച്ചായി. റഷ്യക്ക് പിന്നാലെ ഖത്തറിലും ജര്‍മന്‍ പട കണ്ണീരണിഞ്ഞു. ജയമെന്ന ഒറ്റ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ജര്‍മന്‍ നിര സെര്‍ജിയോ ഗന്ബ്രിയുടെ ഗോളില്‍ 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. 58-ാം മിനിറ്റില്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയറെ വെട്ടിച്ച് ടേചേതയുടെ ഗോള്‍. നോക്കൗട്ട് ഉറപ്പിക്കാന്‍ 70-ാം മിനിറ്റില്‍ ജുവാന്‍ വര്‍ഗാസിലൂടെ കോസ്റ്ററിക്ക മുന്നിലെത്തി. പകരക്കരനായെത്തിയ കെയ് ഹവെട്‌സിലൂടെ 73-ാം മിനിറ്റില്‍ ജര്‍മനി തിരിച്ചടിച്ചു. സ്‌കോര്‍ സമാസമം. 85-ാം മിനിറ്റില്‍ ജര്‍മനിയെ മുന്നിലെത്തിച്ച് ഹവെട്‌സ് ഒരിക്കല്‍കൂടി കോസ്റ്ററിക്കന്‍ വലകുലുക്കി. പതറിപ്പോയ കോസ്റ്ററിക്കയെ കാഴ്ചക്കാരാക്കി 89-ാം മിനിറ്റില്‍ നിക്കോള ഫുല്‍ക്രുഗ് ലക്ഷ്യം കണ്ടു. സ്‌കോര്‍ 4-2, വിജയത്തോടെ ജര്‍മനിയും തോല്‍വിയോടെ കോസ്റ്ററിക്കയും പുറത്തേക്ക്. മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ശക്തരായ ജപ്പാന്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനെ അട്ടിമറിക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ജപ്പാന്റെ ജയം. ജപ്പാനോട് തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ജപ്പാന്‍ രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ രണ്ട് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. മൂന്ന് മിനിട്ടുകള്‍ക്കകമായിരുന്നു രണ്ടുഗോളുകളും. അല്‍വാരോ മൊറാട്ടയാണ് സ്‌പെയിനിനായി ഗോള്‍ നേടിയത്. റിറ്റ്‌സു ഡോവാന്‍, ആവോടനാക്ക എന്നിവരാണ് ജപ്പാന് വേണ്ടി ഗോള്‍ നേടിയത്. ഇന്ന് 8.30ന് പോര്‍ച്യുഗല്‍ ദക്ഷിണ കൊറിയയേയും ഘാന യുറഗ്വായേയും നേരിടും. 12.30ന് സെര്‍ബിയ സ്വിറ്റ്‌സര്‍ലാന്റിനേയും ബ്രസീല്‍ കാമറൂണിനേയും നേരിടും. ഇന്നത്തോടെ ഗ്രൂപ്പ്തല മത്സരം അവസാനിക്കും.

Related Articles
Next Story
Share it