പെരുന്നാള്‍ സമ്മാനമൊരുക്കി ജദീദ് റോഡ് വായനശാലയും അസി ഗ്രൂപ്പും

തളങ്കര: ബലിപെരുന്നാളിനോടനുബന്ധിച്ച് 75ഓളം പേര്‍ക്ക് പെരുന്നാള്‍ സമ്മാനമൊരുക്കി ജദീദ്‌റോഡ് യുവജന വായനശാലയും കൊച്ചി അസി ബ്രാന്റും. അസി ബ്രാന്റിന് പുറമെ ജുഗോസ്, റിച്ചി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അസ്‌ലം കൊച്ചിയാണ് പെരുന്നാള്‍ ഉപഹാരം സമ്മാനിച്ചത്. ജദീദ് റോഡ് പള്ളി ഇമാം അബ്ബാസ് മൗലവി പ്രാര്‍ത്ഥന നടത്തി. വായനശാല പ്രസിഡണ്ട് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ് ചടങ്ങിന്റെ ഉദ്ഘാടനവും പി.എ. അബ്ദുല്ല, പി.എ മഹ്‌മൂദ് എന്നിവര്‍ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു. എം. ലുക്മാനുല്‍ ഹക്കീം, […]

തളങ്കര: ബലിപെരുന്നാളിനോടനുബന്ധിച്ച് 75ഓളം പേര്‍ക്ക് പെരുന്നാള്‍ സമ്മാനമൊരുക്കി ജദീദ്‌റോഡ് യുവജന വായനശാലയും കൊച്ചി അസി ബ്രാന്റും. അസി ബ്രാന്റിന് പുറമെ ജുഗോസ്, റിച്ചി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അസ്‌ലം കൊച്ചിയാണ് പെരുന്നാള്‍ ഉപഹാരം സമ്മാനിച്ചത്. ജദീദ് റോഡ് പള്ളി ഇമാം അബ്ബാസ് മൗലവി പ്രാര്‍ത്ഥന നടത്തി. വായനശാല പ്രസിഡണ്ട് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ് ചടങ്ങിന്റെ ഉദ്ഘാടനവും പി.എ. അബ്ദുല്ല, പി.എ മഹ്‌മൂദ് എന്നിവര്‍ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു. എം. ലുക്മാനുല്‍ ഹക്കീം, ശരീഫ് ചുങ്കത്തില്‍, എം.എച്ച്. അബ്ദുല്‍ ഖാദര്‍, സമീര്‍ ചെങ്കളം, ഇബ്രാഹിം ബാങ്കോട്, ഉമ്പു പട്ടേല്‍, പി.എ. മുജീബ്, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, അബ്ദുല്‍ ഹക്കീം, വക്കീല്‍ ഹമീദ്, മിഫ്താദ്, അഹ്‌മദ് കുഞ്ഞി, അസീസ് ഖത്തര്‍, ഇഖ്ബാല്‍ കൊട്ടയാടി, പി.എ. റഫീഖ്, സിദ്ധിഖ് പട്ടേല്‍, മിയാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്താബ് കെ.എ. സ്വാഗതവും അസ്‌ലം കൊച്ചി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it