ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി അന്തരിച്ചു

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982ലെ ലോകകപ്പ് ഫുട്‌ബോള്‍ പുരസ്‌കാര ജേതാവുമായ പൗലോ റോസി അന്തരിച്ചു. 64 വയസായിരുന്നു. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ച ടീമിന്റെ വീര നായകനായിരുന്ന പൗലോ റോസി ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. സ്‌പെയില്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലി 3-1ന് പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ ഗോള്‍ നേടിയത് റോസിയായിരുന്നു. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടനെതിരെ ഇദ്ദേഹം ഹാട്രിക്കും നേടി. യുവന്ററസ്, എസി. മിലാന്‍ എന്നിവയ്ക്ക് വേണ്ടി കളിച്ച പൗലോ റോസി […]

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982ലെ ലോകകപ്പ് ഫുട്‌ബോള്‍ പുരസ്‌കാര ജേതാവുമായ പൗലോ റോസി അന്തരിച്ചു. 64 വയസായിരുന്നു. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ച ടീമിന്റെ വീര നായകനായിരുന്ന പൗലോ റോസി ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.
സ്‌പെയില്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലി 3-1ന് പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ ഗോള്‍ നേടിയത് റോസിയായിരുന്നു. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടനെതിരെ ഇദ്ദേഹം ഹാട്രിക്കും നേടി. യുവന്ററസ്, എസി. മിലാന്‍ എന്നിവയ്ക്ക് വേണ്ടി കളിച്ച പൗലോ റോസി എക്കാലത്തെയും മികച്ച ഫോര്‍വേഡുകളില്‍ ഒരാളാണ്.

Related Articles
Next Story
Share it