അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പാലസ്തീന്‍ ജനതയുടെ അവകാശം ലംഘിക്കപ്പെടരുത്, ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തര ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

ന്യൂഡെല്‍ഹി: അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പാലസ്തീന്‍ ജനതയുടെ അവകാശം ലംഘിക്കപ്പെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കോണ്‍ഗ്രസ്. ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്‌നത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തര ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വിദേശകാര്യ വിഭാഗം തലവനാണ് ആനന്ദ് ശര്‍മ. സുരക്ഷിതമായ അന്തരീക്ഷത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ പാലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ട്. ഇസ്രായേല്‍ ജനതയ്ക്കുമുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പാലസ്തീന്‍ ജനതയുടെ അവകാശം […]

ന്യൂഡെല്‍ഹി: അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പാലസ്തീന്‍ ജനതയുടെ അവകാശം ലംഘിക്കപ്പെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കോണ്‍ഗ്രസ്. ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്‌നത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തര ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വിദേശകാര്യ വിഭാഗം തലവനാണ് ആനന്ദ് ശര്‍മ.

സുരക്ഷിതമായ അന്തരീക്ഷത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ പാലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ട്. ഇസ്രായേല്‍ ജനതയ്ക്കുമുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പാലസ്തീന്‍ ജനതയുടെ അവകാശം ലംഘിക്കപ്പെടരുത്. ജറുസലേമിലെ ആസൂത്രിത സംഭവങ്ങള്‍ പിരിമുറുക്കത്തിനും അക്രമത്തിനും കാരണമായി. ഗസയ്ക്ക് മേലുള്ള വ്യോമാക്രമണവും ഹമാസിന്റെ റോക്കറ്റ് ആക്രമണവും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരപരാധികളുടെ ജീവന്‍ അപഹരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ആനന്ദ് ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ യു.എന്‍ സുരക്ഷാ സമിതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നു. ധാര്‍മികവും മാനുഷികവുമാണ് പ്രശ്‌നം. യുഎന്‍എസ്സി അംഗമെന്ന നിലയില്‍ ഇന്ത്യ ഇടപെടണം. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it