പാലസ്തീന്‍ കൂട്ടക്കുരുതിയുടെ വാര്‍ത്തകള്‍ പുറംലോകമറിയരുത്; അല്‍ ജസീറയടക്കമുള്ള അന്താരാഷ്ട്രാ മാധ്യമസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗാസയിലെ 13 നില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു; കെട്ടിടം ഒഴിയാന്‍ ഒരു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്

ഗാസ സിറ്റി: ഗാസയില്‍ അല്‍ ജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ തകര്‍ത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ബോംബ് സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പ് കെട്ടിടം […]

ഗാസ സിറ്റി: ഗാസയില്‍ അല്‍ ജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ തകര്‍ത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ബോംബ് സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പ് കെട്ടിടം ഒഴിയാന്‍ ഇസ്റായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.

ഗാസയില്‍ നടത്തുന്ന അതിക്രമങ്ങള്‍ പുറംലോകമറിയാതിരിക്കാനാണ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്ന നീക്കമുണ്ടായതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി പുറംലോകത്തെത്തിക്കുന്ന അല്‍ജസീറ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് കെട്ടിടം തകര്‍ക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഇസ്റായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയത്. അല്‍ജസീറ ചാനലും മറ്റു അന്താരാഷ്ട്ര വാര്‍ത്താ ചാനലുകളുടെ ഓഫീസും സ്ഥിതി ചെയ്യുന്ന കെട്ടിടം ഒരു മണിക്കൂറിനകം ഒഴിയണമെന്നും അല്ലാത്തപക്ഷം കെട്ടിടം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി സന്ദേശം. മാധ്യമ സ്ഥാപങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്റാഇലിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായിരിക്കുന്നത്. ആക്രമണം യുദ്ധകുറ്റമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്വര്‍ക്ക് അഭിപ്രായപ്പെട്ടു.

ഭയാനാകമാണ് ഗാസയിലെ സ്ഥിതി വിശേഷം. ഓരോ രാത്രിയും പുലരുമെന്ന് ഉറപ്പില്ലാതെയാണ് ഫലസ്തീനികള്‍ അന്തിയുറങ്ങുന്നത്. ഇതിനിടയിലാണ് വാര്‍ത്തകള്‍ പുറംലോകമറിയുന്നത് കൂടി തടയാന്‍ ഇസ്റായേല്‍ സൈന്യം നടപടികളെടുക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഗാസയില്‍ ഇസ്റായേല്‍ നടത്തുന്ന നരനായാട്ടില്‍ 140 പാലസ്തീനികള്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ഇതില്‍ 39 പേര്‍ കുട്ടികളാണ്. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യു.എന്നും വിവിധ രാജ്യങ്ങളും വെടിനിര്‍ത്തല്‍ ആവശ്യമുയര്‍ത്തിയിട്ടും ആക്രമണം തുടരുമെന്ന നിലപാടിലാണ് ഇസ്രായേല്‍. സമാധാനം പുനഃസ്ഥാപിക്കും വരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹു പറഞ്ഞു. ഗാസക്കു നേരെ തുടരുന്ന ഭീകരതയില്‍ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കില്‍ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 1,334 പേര്‍ക്ക് വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ് ക്രസന്റ് അറിയിച്ചു.

Related Articles
Next Story
Share it