അഫ്ഗാനിലെ മുസ്ലിം പള്ളിയിലെ ചാവേര്‍ സ്‌ഫോടനം: ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

കാബൂള്‍: അഫ്ഗാനിലെ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. അഫ്ഗാനിലെ കുന്ദൂസില്‍ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് ചാവേര്‍ സ്ഫോടനം നടന്നത്. ആക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളും മരിച്ചവരിലുള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കാബൂള്‍: അഫ്ഗാനിലെ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. അഫ്ഗാനിലെ കുന്ദൂസില്‍ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് ചാവേര്‍ സ്ഫോടനം നടന്നത്. ആക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളും മരിച്ചവരിലുള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Related Articles
Next Story
Share it