ബാഗ്ദാദ്: പ്രസിഡന്റ് പദവി ഒഴിയാനിരിക്കെ ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച സംഭവത്തിലാണ് നടപടി. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട അബു മഹ്ദി അല്‍ മുഹന്ദിസിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാഗ്ദാദ് കോടതി ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്നും കോടതി വ്യക്തമാക്കി. 2020 ജനുവരി മൂന്നിനാണ് ബാഗ്ദാദില്‍ സൊലൈമാനിക്കെതിരെ ഡ്രോണ്‍ ആക്രമണമുണ്ടായത്.