ചെന്നൈ: പതിന്നാലാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം വ്യാഴാഴ്ച വൈകീട്ട് മൂന്നുമുതല്‍ ചെന്നൈയില്‍ നടക്കും. 292 കളിക്കാരാണ് അന്തിമപട്ടികയിലുള്ളത്. ഇതില്‍ 164 പേര് ഇന്ത്യന്‍ താരങ്ങളാണ്. ഓസ്ട്രേലിയക്കാരായ 35 പേരും ന്യൂസീലന്‍ഡില്‍ നിന്ന് 20 പേരുമുണ്ട്.
ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള 12 താരങ്ങളില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ഒരുകോടി രൂപ അടിസ്ഥാന വിലയുള്ള പട്ടികയില്‍ ഉമേഷ് യാദവും ഹനുമ വിഹാരിയും ഉള്‍പ്പടെ അഞ്ച് താരങ്ങള്‍. സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്‍ജുനാണ് ലേലത്തിലെ ആരാധകരുടെ നോട്ടപ്പുള്ളി. താരപുത്രന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. അഫ്ഗാനിസ്ഥാന്റെ പതിനാറുകാരന് സ്പിന്നര്‍ നൂര്‍ അഹമ്മദാണ് താരലേല പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. 42കാരന് സ്പിന്നര്‍ നയന്‍ ദോഷി ഏറ്റവും പ്രായമേറിയ താരവും.
ലേലത്തില്‍ കൂടുതല്‍ തുക (53.2 കോടി രൂപ) ചെലവഴിക്കാവുന്നത് പഞ്ചാബ് കിങ്സിനാണ്. രാജസ്ഥാന് റോയല്‍സിന് 37.85 കോടിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 35.4 കോടി രൂപയും ശേഖരത്തിലുണ്ട്. ബാംഗ്ലൂരിന് 11 പേരെ പുതുതായി വാങ്ങാം. 10.75 കോടി രൂപ വീതം ബാക്കിയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനുമാണ് ഏറ്റവും കുറച്ച് തുക ബാക്കിയുള്ളത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
കളിക്കാരുടെ എണ്ണം: 22, വിദേശ കളിക്കാരുടെ എണ്ണം: 07, ലഭ്യമായ സ്ലോട്ടുകള്‍: 03, വിദേശ സ്ലോട്ട്: 01, പ്രതിഫല ബജറ്റ്: 10.75 കോടി.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്.സി.ബി)
കളിക്കാരുടെ എണ്ണം: 14, വിദേശ കളിക്കാരുടെ എണ്ണം: 05, ലഭ്യമായ സ്ലോട്ടുകള്‍: 14, വിദേശ സ്ലോട്ട്: 03, പ്രതിഫല ബജറ്റ്: 35.40 കോടി.
രാജസ്ഥാന് റോയല്‍സ്
കളിക്കാരുടെ എണ്ണം: 16, വിദേശ കളിക്കാരുടെ എണ്ണം: 05, ലഭ്യമായ സ്ലോട്ടുകള്‍: 09, വിദേശ സ്ലോട്ട്: 03, പ്രതിഫല ബജറ്റ്: 15.35 കോടി.
മുംബൈ ഇന്ത്യന്‍സ്
കളിക്കാരുടെ എണ്ണം: 18, വിദേശ കളിക്കാരുടെ എണ്ണം: 04, ലഭ്യമായ സ്ലോട്ടുകള്‍: 07,വിദേശ സ്ലോട്ട്: 04, പ്രതിഫല ബജറ്റ്: 15.35 കോടി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
കളിക്കാരുടെ എണ്ണം: 17, വിദേശ കളിക്കാരുടെ എണ്ണം: 06, ലഭ്യമായ സ്ലോട്ടുകള്‍: 08, വിദേശ സ്ലോട്ട്: 02, പ്രതിഫല ബജറ്റ്: 10.75 കോടി.
കിങ്സ് ഇലവന് പഞ്ചാബ്
കളിക്കാരുടെ എണ്ണം: 16, വിദേശ കളിക്കാരുടെ എണ്ണം: 03, ലഭ്യമായ സ്ലോട്ടുകള്‍: 09, വിദേശ സ്ലോട്ട്: 05, പ്രതിഫല ബജറ്റ്: 53.20 കോടി.
ഡല്‍ഹി ക്യാപിറ്റല്‍സ്
കളിക്കാരുടെ എണ്ണം: 17, വിദേശ കളിക്കാരുടെ എണ്ണം: 05, ലഭ്യമായ സ്ലോട്ടുകള്‍: 08, വിദേശ സ്ലോട്ട്: 03, പ്രതിഫല ബജറ്റ്: 13.04 കോടി.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
കളിക്കാരുടെ എണ്ണം: 19, വിദേശ കളിക്കാരുടെ എണ്ണം: 07, ലഭ്യമായ സ്ലോട്ടുകള്‍: 06, വിദേശ സ്ലോട്ട്: 01, പ്രതിഫല ബജറ്റ്: 19.90 കോടി.
ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങള്‍
കിങ്സ് ഇലവന് പഞ്ചാബ്
കെ.എല്‍. രാഹുല്‍, ക്രിസ് ഗെയ്ല്, മായങ്ക് അഗര്‍വാള്‍, മന്ദീപ് സിങ്, സര്‍ഫറാസ് ഖാന്, ദീപക് ഹൂഡ, പ്രഭ്സിമ്രാന് സിങ്, മുഹമ്മദ് ഷമി, നിക്കോളാസ് പുരാന്, ക്രിസ് ജോര്‍ദാന്‍, ദര്‍ഷന്‍ നല്‍കണ്ഡ, രവി ബിഷ്ണോയ്, മുരുകന് അശ്വിന്, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഇഷാന് പോറെല്‍.
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍
വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, യുസ്വേന്ദ്ര ചെഹല്‍, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടന്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ജോഷ്വ ഫിലിപ്പെ, ഷഹബാസ് അഹമ്മദ്, ആദം സാംപ, കെയ്ന്‍ റിച്ചാര്ഡ്സന്, പവന് ദേശ്പാണ്ഡെ.
ഡല്‍ഹി ക്യാപിറ്റല്‍സ്
ശിഖര്‍ ധവാന്, പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്, ലളിത് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, പ്രവീണ്‍ ദുബെ, കഗീസോ റബാദ, ആന്റിച് നോര്‍ട്യ, മാര്‍ക്കസ് സ്റ്റോയ്നിസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ക്രിസ് വോക്സ്, ഡാനിയല്‍ സാംസ്.
മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ, ക്വിന്റന്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, ക്രിസ് ലിന്, അന്മോല്പ്രീത് സിങ്, സൗരഭ് തിവാരി, ആദിത്യ താരെ, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, അനുകൂല്‍ റോയ്, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, മൊഹ്സിന്‍ ഖാന്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസന്, മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, വിരാട് സിങ്, വൃദ്ധിമാന്‍ സാഹ, ജോണി ബെയര്‍സ്റ്റോ, ശ്രീവത്സ് ഗോസ്വാമി, വിജയ് ശങ്കര്‍, മുഹമ്മദ് നബി, മിച്ചല്‍ മാര്‍ഷ്, ജെയ്സന് ഹോള്‍ഡര്‍, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്, ടി.നടരാജന്, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍, ബേസില്‍ തമ്പി, ഷഹബാസ് നദീം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ദിനേഷ് കാര്‍ത്തിക്, നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഒയിന്‍ മോര്ഗന് രാഹുല്‍ ത്രിപാഠി, സുനില്‍ നരൈന്, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്ഗൂസന്, കുല്‍ദീപ് യാദവ്, കംലേഷ് നാഗര്‍കോട്ടി, ശിവം മാവി, പ്രാസിദ് കൃഷ്ണ, സന്ദീപ് വാരിയര്‍.
രാജസ്ഥാന് റോയല്‍സ്
സഞ്ജു സാംസണ്, മനന്‍ വോഹ്റ, ഡേവിഡ് മില്ലര്‍, ജോസ് ബട്ലര്, യശ്വസ്വി ജയ്സ്വാള്‍, റോബിന് ഉത്തപ്പ, അനൂജ് റാവത്ത്, ബെന്‍ സ്റ്റോക്സ്, രാഹുല്‍ തെവാത്തിയ, മഹിപാല്‍ ലോംറോര്‍, റയാന് പരാഗ്, ജോഫ്ര ആര്‍ച്ചര്‍, ജയ്ദേവ് ഉനദ്കട്, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, മായങ്ക് മാര്‍ക്കണ്ഡെ, ആന്‍ഡ്രൂ ടൈ.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
എം.എസ് ധോണി, സുരേഷ് റൈന, അമ്പാട്ടി റായുഡു, ഡൈ്വന്‍ ബ്രാവോ, ജോഷ് ഹസല്‍വുഡ്, സാം കുറാന്, കെ. എം ആസിഫ്, ദീപക് ചഹാര്‍, ഫാഫ് ഡു പ്ലസിസ്, ഇംറാന്‍ താഹിര്‍, എന്‍. ജഗദീഷന്, കരണ്‍ ശര്‍മ, ലുംഗി എന്‍ഗിഡി, മിച്ചല്‍ സാന്റ്നര്‍, ജഡേജ, രിതുരാജ് ഗെയ്ക്വാദ്, ശര്‍ദുല്‍ താക്കൂര്‍, ആര്. സായി കിഷോര്‍.
പ്രതീക്ഷയോടെ കേരള താരങ്ങള്‍
കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് അടക്കം ഒരുപിടി മലയാളി താരങ്ങളും ഇത്തവണ ലേലത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. മുഷ്താഖ് അലി ട്രോഫിയിലെ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് എന്നിവര്‍ അസ്ഹറുദ്ദീനില്‍ കണ്ണ് വെച്ചിട്ടുണ്ട്. ഇരുടീമുകളും താരത്തെ ട്രയല്‍സിന് വിളിച്ചിരുന്നു. ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്, വിഷ്ണു വിനോദ്, എം ഡി നിധീഷ്, സച്ചിന് ബേബി എന്നീ കേരള താരങ്ങളാണ് ലേലപട്ടികയിലുള്ളത്.