ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ അക്കൗണ്ട് തുറന്ന് ഐഎന്‍എല്‍; കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഹ്‌മദ് ദേവര്‍കോവില്‍ ജയിച്ചു; ലീഡ് 11,453

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് ഐഎന്‍എല്‍. മത്സരിച്ച മൂന്ന് സീറ്റുകളില്‍ ഒരു സീറ്റില്‍ പാര്‍ട്ടിക്ക് ജയിക്കാനായി. കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐഎന്‍എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹ്‌മദ് ദേവര്‍കോവില്‍ ആണ് ജയിച്ചത്. മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ 11,453 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേവര്‍കോവിലിന്റെ വിജയം. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ് ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഐഎന്‍എല്‍ മത്സരിച്ച കാസര്‍കോട്ട് മൂന്നാം സ്ഥാനത്തും വള്ളിക്കുന്നില്‍ രണ്ടാം സ്ഥാനത്തും തുടരുന്നു. […]

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് ഐഎന്‍എല്‍. മത്സരിച്ച മൂന്ന് സീറ്റുകളില്‍ ഒരു സീറ്റില്‍ പാര്‍ട്ടിക്ക് ജയിക്കാനായി. കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐഎന്‍എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹ്‌മദ് ദേവര്‍കോവില്‍ ആണ് ജയിച്ചത്. മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ 11,453 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേവര്‍കോവിലിന്റെ വിജയം. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ് ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഐഎന്‍എല്‍ മത്സരിച്ച കാസര്‍കോട്ട് മൂന്നാം സ്ഥാനത്തും വള്ളിക്കുന്നില്‍ രണ്ടാം സ്ഥാനത്തും തുടരുന്നു.

യുഡിഎഫിനും മുസ്ലീം ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കോഴിക്കോട് സൗത്ത്. ഇത്തവണ ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടന്നത്. നവ്യ ഹരിദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യുഡിഎഫിനും മുസ്ലീം ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ എംകെ മുനീറാണ് 2011 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ഐഎന്‍എല്‍ സ്ഥാനാഥി എ.പി അബ്ദുല്‍ വഹാബിനെ ആറായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു മുനീറിന്റെ വിജയം.

സിറ്റിംഗ് എംഎല്‍എയായ എംകെ മുനീറിനെ കൊടുവള്ളിയിലേക്ക് മാറ്റിയാണ് സൗത്തില്‍ നൂര്‍ബിനയെ രംഗത്തിറക്കിയത്. പല പ്രമുഖര്‍ക്കും അപ്രതീക്ഷിത തിരിച്ചടിയാണ് വോട്ടെണ്ണലില്‍ കാണുന്നത്. അഴീക്കോട് മുസ്ലിം ലീഗിന്റെ പ്രമുഖനായ നേതാവ് കെ എം ഷാജി പിന്നില്‍ നില്‍ക്കുന്നു. തവനൂരില്‍ കെ ടി ജലീലും തിരൂരങ്ങാടിയില്‍ കെ പി എ മജീദും പിന്നിലാണ്. തൃത്താലയില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവും മുന്‍ എംപിയുമായ എം ബി രാജേഷ് പിറകില്‍ നില്‍ക്കുന്നു.

Related Articles
Next Story
Share it