കാസര്‍കോട് ജില്ല- അറിയിപ്പുകള്‍

ആധികാരിക രേഖകളില്ലാത്ത പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക ക്യാമ്പ് എട്ടിന്

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പിന്റെ ആധികാരിക രേഖകളായ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ എടുക്കാന്‍ ബാക്കിയുളള പഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഡിസംബര്‍ എട്ടിന് കരിവേടകം അങ്കണവാടിയില്‍ വെച്ച് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ ക്യാമ്പിന്റെ സേവനം പരമാവധി പട്ടിവര്‍ഗക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ മാസം അവസാനം കോഴിക്കോടാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് യധാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജന ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ [email protected] എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടുക. ഫോണ്‍, 8086987262, 0471-2308630.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it