അനന്തപുരത്ത് ലിഫ്റ്റ് നിര്‍മ്മാണ കമ്പനിയും ചോക്ലേറ്റ് നിര്‍മ്മാണ ഫാക്ടറിയുമടക്കമുള്ള വ്യവസായങ്ങള്‍ വരുന്നു
കാസര്‍കോട്: അനന്തപുരം വ്യവസായ മേഖലയില്‍ ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മ്മാണത്തിനായി ഉത്തേരേന്ത്യയില്‍ നിന്ന് 30 കോടിയുടെ വ്യവസായ നിക്ഷേപത്തിന് സ്ഥലം കൈമാറിയതിന് പിന്നാലെ ജില്ലയുടെ വ്യവസായ വളര്‍ച്ചക്ക് ആക്കം കൂട്ടി ലിഫ്റ്റ് നിര്‍മാണ കമ്പനിയും കോഴി അവശിഷ്ടങ്ങള്‍ മൃഗങ്ങള്‍ക്കുള്ള പ്രോടീന്‍ പൗഡറാക്കുന്ന സംരംഭവും ചോക്ലേറ്റ് നിര്‍മാണ ഫാക്ടറിയും അടക്കം വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. എട്ടോളം പുതിയ വ്യവസായങ്ങള്‍ക്ക് സ്ഥലം കൈമാറിയതായി ഉത്തരദേശം സംഘടിപ്പിക്കുന്ന 'കാസര്‍കോടിന് മുന്നേറണം' ക്യാമ്പയിന്‍ ചര്‍ച്ചയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാര്‍ […]

കാസര്‍കോട്: അനന്തപുരം വ്യവസായ മേഖലയില്‍ ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മ്മാണത്തിനായി ഉത്തേരേന്ത്യയില്‍ നിന്ന് 30 കോടിയുടെ വ്യവസായ നിക്ഷേപത്തിന് സ്ഥലം കൈമാറിയതിന് പിന്നാലെ ജില്ലയുടെ വ്യവസായ വളര്‍ച്ചക്ക് ആക്കം കൂട്ടി ലിഫ്റ്റ് നിര്‍മാണ കമ്പനിയും കോഴി അവശിഷ്ടങ്ങള്‍ മൃഗങ്ങള്‍ക്കുള്ള പ്രോടീന്‍ പൗഡറാക്കുന്ന സംരംഭവും ചോക്ലേറ്റ് നിര്‍മാണ ഫാക്ടറിയും അടക്കം വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. എട്ടോളം പുതിയ വ്യവസായങ്ങള്‍ക്ക് സ്ഥലം കൈമാറിയതായി ഉത്തരദേശം സംഘടിപ്പിക്കുന്ന 'കാസര്‍കോടിന് മുന്നേറണം' ക്യാമ്പയിന്‍ ചര്‍ച്ചയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാര്‍ പറഞ്ഞു.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള എക്‌സപെഡൈറ്റ് എന്ന കമ്പനിയാണ് ലിഫ്റ്റ് നിര്‍മാണ സംരംഭത്തിന് സ്ഥലം ഏറ്റെടുത്തത്. കാസര്‍കോട് സ്വദേശികളുടെ കൂട്ടായ്മയിലാണ് ചിക്കന്‍ വേസ്റ്റ് സംസ്‌കരണ കമ്പനി ആരംഭിക്കുന്നത്. യുവ സംരംഭകന്‍ അബ്ദുല്‍ റഹ്‌മാന്‍ സാദിഖ് ആണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. പയ്യന്നൂര്‍ സ്വദേശിയും പ്രവാസിയുമായ രത്‌നാകരന്റെ നേതൃത്വത്തിലാണ് ചോക്ലേറ്റ് നിര്‍മാണ കമ്പനി ആരംഭിക്കുന്നത്. പ്രവാസികളുടെ കൂട്ടായ്മയില്‍ ആരംഭിക്കുന്നു. കോണ്‍ക്രീറ്റ് റെഡിമിക്സ് കമ്പനിയാണ് മറ്റൊരു സംരംഭം.
പുനെയിലെ സുപ്രീം ഡെക്കര്‍ കമ്പനി ആരംഭിക്കുന്ന ഫാക്ടറിയില്‍ റബര്‍ തടി ഉപയോഗിച്ച് ലാമിനേറ്റഡ് ബോര്‍ഡാണ് നിര്‍മ്മിക്കുന്നത്. 200 പേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫാക്ടറി ആറ് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കംപ്യൂട്ടര്‍ മേശകള്‍ക്കും ഓഫീസിലും വീട്ടിലും ഉപയോഗിക്കുന്ന ലാമിനേറ്റഡ് ബോര്‍ഡാണ് ഇവിടെ നിര്‍മ്മിക്കുക. 5.76 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി വരുന്നത്. അനന്തപുരം വ്യവസായ വികസന ഏരിയയില്‍ 108 ഏക്കര്‍ ഭൂമിയാണുള്ളത്. ചെറുകിട, ഇടത്തര വ്യവസായ യൂണിറ്റുകള്‍ക്ക് അഞ്ച് മുതല്‍ 10 വരെ ഏക്കര്‍ ഭൂമി ഇവിടെ വ്യവസായത്തിന് നല്‍കുന്നുണ്ട്. നിലവില്‍ 20 വ്യവസായ സംരംഭങ്ങളുണ്ട്. 25 ഏക്കര്‍ വ്യവസായത്തിനായി അനുവദിച്ചു. സുക്ഷ്മ വ്യവസായങ്ങള്‍ക്കുള്ള 104 ഏക്കറില്‍ 30 യൂണിറ്റുകളാണുള്ളത്. പുതിയ സംരംഭങ്ങള്‍ വരുന്നതോടെ ജില്ലയില്‍ നിരവധി തൊഴില്‍ സാധ്യതകള്‍ക്കും വാതില്‍ തുറക്കുകയാണ്.
ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടമായി നാട്ടിലേക്ക് വന്ന സംരംഭകര്‍ക്ക് പ്രോത്സാഹനമേകാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. ഏകജാലക സംവിധാനം വരെ സംരംഭര്‍ക്ക് വിവിധ ലൈസന്‍സുകള്‍ അനായാസം ലഭ്യമാക്കാനുള്ള സംവിധാനവും വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സംരംഭകര്‍ക്ക് 40 ലക്ഷം രൂപവരെയുള്ള സബ്‌സിഡി സ്‌കീമുകളും പ്രാബല്യത്തിലുണ്ട്. കാഞ്ഞങ്ങാട് മടിക്കൈ പഞ്ചായത്തില്‍ നൂറ് ഏക്കറില്‍ സജ്ജമാക്കിയ പുതിയ വ്യവസായ എസ്റ്റേറ്റില്‍ അടുത്ത മാര്‍ച്ചോട് കൂടി സ്ഥലം സംരംഭകര്‍ക്ക് നല്‍കിത്തുടങ്ങുമെന്നും സജിത്ത് കുമാര്‍ പറഞ്ഞു.