62 പേരുമായി പറന്നുയര്‍ന്ന വിമാനം നാല് മിനിറ്റിനകം അപ്രത്യക്ഷമായി

ജക്കാര്‍ത്ത: 62 പേരുമായി പറന്നുയര്‍ന്ന വിമാനം നാല് മിനിറ്റിനകം അപ്രത്യക്ഷമായി. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സംഭവം. ജക്കാര്‍ത്ത സൊയകര്‍നോ-ഹാത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.56ന് പറന്നുയര്‍ന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737 വിമാനമാണ് അപ്രത്യക്ഷമായത്. 56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പതിനായിരം അടി ഉയരത്തില്‍ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായത്. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്റിയാനാകിലേക്ക് പോകുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് നാല് മിനിറ്റിനകം വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. വിമാനം […]

ജക്കാര്‍ത്ത: 62 പേരുമായി പറന്നുയര്‍ന്ന വിമാനം നാല് മിനിറ്റിനകം അപ്രത്യക്ഷമായി. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സംഭവം. ജക്കാര്‍ത്ത സൊയകര്‍നോ-ഹാത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.56ന് പറന്നുയര്‍ന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737 വിമാനമാണ് അപ്രത്യക്ഷമായത്. 56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പതിനായിരം അടി ഉയരത്തില്‍ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായത്.

വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്റിയാനാകിലേക്ക് പോകുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് നാല് മിനിറ്റിനകം വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. വിമാനം കടലില്‍ തകര്‍ന്നുവീണതായി ഭയക്കുന്നുവെന്ന് ഇന്തൊനേഷ്യന്‍ ഗതാഗത മന്ത്രി പറഞ്ഞു.

കടലില്‍ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റെതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 27 വര്‍ഷം പഴക്കമുള്ള വിമാനമാണിത്. ഇന്തൊനേഷ്യയിലെ ബജറ്റ് എയര്‍ലൈനാണ് ശ്രീവിജയ എയര്‍.

Related Articles
Next Story
Share it