ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകം-ഡബ്ല്യു.എച്ച്.ഒ
യുണൈറ്റഡ്‌നേഷന്‍സ്: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായാണ് തുടരുന്നതെന്ന് ലോകാരോഗ്യ സംഘടന. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ഭീതിജനകമാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ആദ്യവര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമാണെന്നും വാക്‌സിന്‍ വിതരണം പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേഷന്‍, മൊബൈല്‍ ഫീല്‍ഡ് ആസ്പത്രി ടെന്റ്, മാസ്‌ക്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഡബ്ല്യൂ.എച്ച്.ഒ ഇന്ത്യയിലേക്ക് […]

യുണൈറ്റഡ്‌നേഷന്‍സ്: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായാണ് തുടരുന്നതെന്ന് ലോകാരോഗ്യ സംഘടന. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ഭീതിജനകമാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ആദ്യവര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമാണെന്നും വാക്‌സിന്‍ വിതരണം പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേഷന്‍, മൊബൈല്‍ ഫീല്‍ഡ് ആസ്പത്രി ടെന്റ്, മാസ്‌ക്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഡബ്ല്യൂ.എച്ച്.ഒ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും ഗുരുതരമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദിയറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 4 ലക്ഷം കവിഞ്ഞിടത്ത് നിന്ന് അല്‍പം ആശ്വാസം പകര്‍ന്ന് ഏതാനും ദിവസമായി രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,980 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി.
രാജ്യത്ത് ഇതുവരെ 2.43 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 2.04 കോടി പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 18,04,57,579 പേര്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.