10 ദിവസം ക്വാറന്റൈനില്‍ കഴിയാനാവില്ല; ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി, ഹോക്കി ലോകകപ്പിനെത്തുന്ന ഇംഗ്ലണ്ട് ടീമിന് ഇന്ത്യയും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

ലണ്ടന്‍: ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. ആതിഥേയരായ യുകെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ യുകെയിലെത്തി 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് പിന്മാറ്റം. സംഭവത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. യു.കെ സര്‍ക്കാരിന്റെ 10 […]

ലണ്ടന്‍: ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. ആതിഥേയരായ യുകെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ യുകെയിലെത്തി 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് പിന്മാറ്റം.

സംഭവത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. യു.കെ സര്‍ക്കാരിന്റെ 10 ദിന നിര്‍ബന്ധിത ക്വാറന്റൈനടക്കമുള്ള മാനദണ്ഡങ്ങള്‍ അംഗീകരിക്കാനാകാതെയാണ് ഹോക്കി ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. പിന്മാറ്റം ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും സ്ഥിരീകരിച്ചു.

ബ്രിട്ടന്റെ നടപടിയെ തുടര്‍ന്ന് ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് സ്വദേശികള്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മാത്രം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് നവംബറില്‍ നടക്കാനിരിക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍ അറിയിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം പങ്കെടുക്കില്ലെന്ന തീരുമാനം ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles
Next Story
Share it