ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദോഹയില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദോഹയില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഖത്വറിലെ ഇന്ത്യന്‍ സ്ഥാനപതിയായ ദീപക് മിത്തലും താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനേക്സായിയും ദോഹയില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദോഹയിലെ ഇന്ത്യന്‍ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്. സുരക്ഷ, അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം സ്വദേശത്തെത്തിക്കല്‍ അടക്കമുള്ളവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകളെന്നും താലിബാന്‍ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു കൂടിക്കാഴ്ചയെന്നും റിപോര്‍ട്ടില്‍ […]

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദോഹയില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഖത്വറിലെ ഇന്ത്യന്‍ സ്ഥാനപതിയായ ദീപക് മിത്തലും താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനേക്സായിയും ദോഹയില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദോഹയിലെ ഇന്ത്യന്‍ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്. സുരക്ഷ, അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം സ്വദേശത്തെത്തിക്കല്‍ അടക്കമുള്ളവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകളെന്നും താലിബാന്‍ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു കൂടിക്കാഴ്ചയെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാരായ ന്യൂനപക്ഷങ്ങളുടെ കാര്യവും ചര്‍ച്ചാ വിഷയമായിരുന്നു.

ഭീകരവാദത്തിനും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്‍ മണ്ണ് ഒരിക്കലും ഉപയോഗപ്പെടുത്തരുതെന്ന ഇന്ത്യയുടെ ആശങ്ക സ്ഥാനപതി മിത്തല്‍ താലിബാനെ അറിയിച്ചു. ഇന്ത്യ ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും അനുകൂലതരത്തില്‍ അഭിമുഖീകരിക്കുമെന്ന് താലിബാന്‍ പ്രതിനിധി സ്ഥാനപതിക്ക് ഉറപ്പുനല്‍കിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

Related Articles
Next Story
Share it