അമേരിക്കന്‍ ബാറ്ററി നിര്‍മാണ കമ്പനിയുടെ തലപ്പത്തെ ഇന്ത്യന്‍ സാന്നിധ്യം; ശമ്പളം 17,500 കോടി രൂപ; ജഗ്ദീപിന്റെ ശമ്പളവും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശമ്പളവും ഒന്നുതന്നെ

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ മുന്‍നിര ടെക്ക് കമ്പനികളുടെയെല്ലാം തലപ്പത്ത് ഇന്ത്യക്കാരുടെ തലവര തെളിഞ്ഞിരിക്കുന്ന കാലമാണിത്. നിരവധി ടെക് ഭീമന്മാരുടെ തലപ്പത്തുള്ള ഇന്ത്യക്കാരുടെ നിരയില്‍ മുന്‍നിരയില്‍ തന്നെയുള്ള ഒരാളാണ് ജഗദീപ് സിംഗ്. അമേരിക്കന്‍ ബാറ്ററി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കാപിന്റെ സിഇഒ ആയ ഇന്ത്യന്‍ വംശജന്‍ ജഗ്ദീപ് സിംഗ് വാങ്ങുന്നത് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനോളം ശമ്പളമാണ്. 17,500 കോടി രൂപയാണ് ജഗ്ദീപ് സിംഗിന്റെ ശമ്പളം. കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായാണ് ക്വാണ്ടംസ്‌കോപ്പ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി വാഹനങ്ങള്‍ക്കുവേണ്ടിയുള്ള സോളിഡ് സ്റ്റേറ്റ് ലിത്തിയം മെറ്റല്‍ […]

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ മുന്‍നിര ടെക്ക് കമ്പനികളുടെയെല്ലാം തലപ്പത്ത് ഇന്ത്യക്കാരുടെ തലവര തെളിഞ്ഞിരിക്കുന്ന കാലമാണിത്. നിരവധി ടെക് ഭീമന്മാരുടെ തലപ്പത്തുള്ള ഇന്ത്യക്കാരുടെ നിരയില്‍ മുന്‍നിരയില്‍ തന്നെയുള്ള ഒരാളാണ് ജഗദീപ് സിംഗ്. അമേരിക്കന്‍ ബാറ്ററി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കാപിന്റെ സിഇഒ ആയ ഇന്ത്യന്‍ വംശജന്‍ ജഗ്ദീപ് സിംഗ് വാങ്ങുന്നത് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനോളം ശമ്പളമാണ്.

17,500 കോടി രൂപയാണ് ജഗ്ദീപ് സിംഗിന്റെ ശമ്പളം. കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായാണ് ക്വാണ്ടംസ്‌കോപ്പ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി വാഹനങ്ങള്‍ക്കുവേണ്ടിയുള്ള സോളിഡ് സ്റ്റേറ്റ് ലിത്തിയം മെറ്റല്‍ ബാറ്ററികളിലാണ് ക്വാണ്ടംസ്‌കോപ്പിന്റെ ഗവേഷണം. നാന്നൂറിലേറെ ജീവനക്കാരുള്ള കമ്പനിക്ക് മുന്‍നിരയിലുള്ള പല കമ്പനികളുടെയും പിന്തുണയുണ്ട്.

സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയ ജഗ്ദീപ് ക്വാണ്ടംസ്‌കാപ്പിലേക്കെത്തുന്നതിന് മുമ്പ് എയര്‍സോഫ്റ്റ്, ലൈറ്റെറ നെറ്റ് വര്‍ക്സ് തുടങ്ങി പല സ്റ്റാര്‍ട്ടപ്പുകളിലും പ്രവര്‍ത്തിച്ചിരുന്നു.

Related Articles
Next Story
Share it