മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ചാഹറിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വരുണ്‍ ചക്രവര്‍ത്തി ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് രഹുലിന് സാധ്യത തെളിഞ്ഞത്. 21കാരനായ ചാഹര്‍ കഴിഞ്ഞ സീസണ് ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2019ല്‍ ഇന്ത്യക്ക് വേണ്ടി ട്വന്റ20യില്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറിയെങ്കിലും പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.
വരുണ്‍ ചക്രവര്‍ത്തിക്ക് പിന്നാലെ തെവാട്ടിയയും ബിസിസിഐയുടെ പുതിയ ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ തെവാട്ടിയയുടെ രണ്ടാം ടെസ്റ്റിന്റെ ഫലം പുറത്തുവരാത്തതിനാല്‍ അദ്ദേഹത്തെ ടീമിനൊപ്പം തുടരാന്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 12, 14,16,18,20 തീയതികളില്‍ അഹമ്മദാബാദിലാണ് ട്വന്റി 20 മത്സരങ്ങള്‍.