ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം; ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പിന്തുണയുമായി ഇന്ത്യ; സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആവശ്യപ്പെട്ടു

ജനീവ: ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ പാലസ്തീന് പിന്തുണയുമായി ഇന്ത്യ. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവും മുമ്പ് ഇരുവിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. അതേസമയം, ഇരുപക്ഷത്തെയും വ്യേമാക്രമണത്തെ ഇന്ത്യ എതിര്‍ക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഇസ്രായേലുമായി നല്ല ബന്ധമാണുള്ളതെങ്കിലും യുഎന്നില്‍ മുന്‍കാലങ്ങളിലെ പോലെ പാലസ്തീന് പിന്തുണ നല്‍കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഇന്ത്യ. ജറുസലേമിലും പരിസരങ്ങളിലും തല്‍സ്ഥിതി തുടരണം. ഇരുവിഭാഗവും ആത്മനിയന്ത്രണം പാലിച്ച് അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയ്ക്ക് രാജ്യം […]

ജനീവ: ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ പാലസ്തീന് പിന്തുണയുമായി ഇന്ത്യ. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവും മുമ്പ് ഇരുവിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. അതേസമയം, ഇരുപക്ഷത്തെയും വ്യേമാക്രമണത്തെ ഇന്ത്യ എതിര്‍ക്കുകയും ചെയ്തു.

ഇന്ത്യയ്ക്ക് ഇസ്രായേലുമായി നല്ല ബന്ധമാണുള്ളതെങ്കിലും യുഎന്നില്‍ മുന്‍കാലങ്ങളിലെ പോലെ പാലസ്തീന് പിന്തുണ നല്‍കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഇന്ത്യ. ജറുസലേമിലും പരിസരങ്ങളിലും തല്‍സ്ഥിതി തുടരണം. ഇരുവിഭാഗവും ആത്മനിയന്ത്രണം പാലിച്ച് അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയ്ക്ക് രാജ്യം പ്രതിബദ്ധമായിരിക്കുമെന്നും ഇന്ത്യ അറിയിച്ചു.

പുതിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ച പുനരാരംഭിക്കേണ്ടതുണ്ട്. പ്രശ്നപരിഹാരത്തിനായി രാജ്യാന്തര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഇന്ത്യ യു.എന്നില്‍ പറഞ്ഞു.

Related Articles
Next Story
Share it