കേരളാ പ്രിന്റേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാതല ശില്പശാല മുജീബ് അഹ് മദ് ഉദ് ഘാടനം ചെയ്തു

സംസ്ഥാന ലീഗല്‍ അഡൈ്വസര്‍ അഡ്വ. സാനു പി.ചെല്ലപ്പന്‍ വിശിഷ്ടാതിഥി ആയിരുന്നു

കണ്ണൂര്‍: കേരളാ പ്രിന്റേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് അഹ് മദ് ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ.പി.മുഹമ്മദ് റയീസ് അധ്യക്ഷത വഹിച്ചു. അഡ്വ.എ.പി.ഹംസക്കുട്ടി മോട്ടിവേഷന്‍ ക്ലാസ് നടത്തി.

സംസ്ഥാന ലീഗല്‍ അഡൈ്വസര്‍ അഡ്വ. സാനു പി.ചെല്ലപ്പന്‍ വിശിഷ്ടാതിഥി ആയിരുന്നു. കെപിഎ മുഖ്യ ഉപേദേഷ്ടാവ് പി.എ.അഗസ്റ്റിന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ വിനയരാജ്, ജില്ലാ സെക്രട്ടറി എന്‍.ജെ.ജോഷി, ട്രഷറര്‍ ദിലീപ് മെട്ടമ്മല്‍, വൈസ് പ്രസിഡന്റുമാരായ വി.സഞ്ജീവന്‍, പി.കെ. കുഞ്ഞികൃഷ്ണന്‍, സജീവന്‍ രാജ്, പി.പുരുഷോത്തമന്‍, ജോയിന്റ് സെക്രട്ടറിമാരായ എം.കുഞ്ഞഹമ്മദ്, സി.വി.മധു, എം.പി.പ്രദീപ് കുമാര്‍, കെ. പ്രകാശന്‍, രക്ഷാധികാരികളായ പി.വി.പുരുഷോത്തമന്‍, കെ. മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു. കേരളാ പ്രിന്റേഴ്സ് അസോസിയേഷന്‍ വനിതാ വിംഗ് രൂപീകരണവും നടത്തി. ഭാരവാഹികള്‍: ദീപിക മനോഹരന്‍ (ചെയര്‍പേഴ്സണ്‍), എം.വി.വിമല (കണ്‍വീനര്‍), സി.ലളിത (ട്രഷറര്‍).

Related Articles
Next Story
Share it