ഡോ. ടി.എന്‍. വിശ്വംഭരന്‍ അനുസ്മരണം എറണാകുളത്തുവച്ച് നടന്നു

കരിക്കാമുറിയിലെ ഹിന്ദി സാഹിത്യ മണ്ഡലം ഹാളില്‍ ആണ് മൂന്നാം ചരമ വാര്‍ഷികം ആചരിച്ചത്

കാസര്‍കോട്: ഡോ. ടി.എന്‍. വിശ്വംഭരന്‍ അനുസ്മരണം എറണാകുളത്തുവച്ച് നടന്നു. വിവര്‍ത്തകന്‍, സാഹിത്യകാരന്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി, ഹിന്ദി സാഹിത്യ മണ്ഡലം സ്ഥാപകന്‍, കോഴിക്കോട് സര്‍വ്വകലാശാല ഹിന്ദി വകുപ്പ് മേധാവി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഡീന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സാംസ്‌ക്കാരിക പ്രവര്‍ത്തകനായിരുന്നു ഡോ. ടി.എന്‍. വിശ്വംഭരന്‍. ഡോ. ടി.എന്‍. വിശ്വംഭരന്റെ മൂന്നാം ചരമ വാര്‍ഷികം എറണാകുളം കരിക്കാമുറിയിലെ ഹിന്ദി സാഹിത്യ മണ്ഡലം ഹാളില്‍ ആണ് ആചരിച്ചത്.

കൊച്ചി സര്‍വ്വകലാശാല ഹിന്ദി വകുപ്പ് മുന്‍ മേധാവി ഡോ. കെ. അജിത അധ്യക്ഷത വഹിച്ചു. ഹിന്ദി സാഹിത്യ ഭവന്‍ പ്രസിഡണ്ടും മാനേജിങ്ങ് ട്രസ്റ്റിയുമായ പ്രൊഫ. ബി. ഋഷികേശന്‍ തമ്പി ആമുഖ ഭാഷണം നടത്തി. സമസ്ത കേരള സാഹിത്യ പരിഷത് സെക്രട്ടറി അഡ്വ. എം.കെ. ശശീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു.

അഡ്വ. സാജന്‍ മണ്ണാളി, വിജയാംബാള്‍ വിശ്വംഭരന്‍, ഡോ. ധന്യ കൃഷ്ണ, ഡോ. കെ.ജി. പ്രഭാകരന്‍, പി.കെ. പത്മനാഭന്‍, കെ.കെ. രാമചന്ദ്രന്‍, കെ.ജി. മുരളീധരന്‍, ഡോ. ബാബു, എന്നിവര്‍ സംസാരിച്ചു. ഡോ. സി. രാധാമണി സ്വാഗതവും ടി.വി. മനോഹരന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it