സംസ്ഥാന റൈഫിള്‍ അസോസിയേഷനില്‍ ജില്ലക്ക് മികച്ച അംഗീകാരം

കാസര്‍കോട്: എറണാകുളത്ത് നടന്ന സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ സജിത് ബാബു പ്രസിഡണ്ടും അഡ്വ. നാസര്‍ കാഞ്ഞങ്ങാട് സെക്രട്ടറിയുമായ കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേക്ഷന് മികച്ച അംഗീകാരം. എ.ഡി.ജി.പി. മനോജ് എബ്രഹാം പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി അഡ്വ. നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ട്രഷറര്‍ എ.കെ. ഫൈസല്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ പ്രതിനിധിയായും ജോ. സെക്രട്ടറി പി.വി. രാജേന്ദ്രകുമാര്‍ (ഉണ്ണി) സംസ്ഥാന എക്‌സി. മെമ്പര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന […]

കാസര്‍കോട്: എറണാകുളത്ത് നടന്ന സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ സജിത് ബാബു പ്രസിഡണ്ടും അഡ്വ. നാസര്‍ കാഞ്ഞങ്ങാട് സെക്രട്ടറിയുമായ കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേക്ഷന് മികച്ച അംഗീകാരം. എ.ഡി.ജി.പി. മനോജ് എബ്രഹാം പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി അഡ്വ. നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ട്രഷറര്‍ എ.കെ. ഫൈസല്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ പ്രതിനിധിയായും ജോ. സെക്രട്ടറി പി.വി. രാജേന്ദ്രകുമാര്‍ (ഉണ്ണി) സംസ്ഥാന എക്‌സി. മെമ്പര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് മനോജ് എബ്രഹാമിന്റെ നിയന്ത്രണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ നാഗരാജ് മുഖ്യ വരണാധികരിയായിരുന്നു. കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന് മാത്രമാണ് സംസ്ഥാനത്ത് സ്വന്തമായി റേഞ്ച് നിലവില്‍ ഉള്ളത്. അമ്പലത്തറയില്‍ നിര്‍മ്മാണം നടക്കുന്ന റേഞ്ച് ഉടന്‍ പൂര്‍ണ്ണ സജ്ജമാകുമെന്ന് സെക്രട്ടറി നാസര്‍ അറിയിച്ചു. ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷൂട്ടിംഗ് പരിശീലനം നല്‍കും.

Related Articles
Next Story
Share it