കൂടുതല്‍ കരുത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍; ഇനി എതിരാളി ക്രൊയേഷ്യ

ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരായ അനായാസ ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ഏകപക്ഷീയമായ വിജയം. ആദ്യപകുതിയിലായിരുന്നു കാനറിപ്പടയുടെ നാലു ഗോളുകളും. വിനീസ്യൂസ് ജൂനിയര്‍ (8), സൂപ്പര്‍താരം നെയ്മര്‍ (13, പെനല്‍റ്റി), റിച്ചാര്‍ലിസന്‍ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ 76-ാം മിനിറ്റില്‍ പയ്ക് സ്യൂങ് ഹോ നേടി.9ന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. പ്രീക്വാര്‍ട്ടറില്‍ പൊരുതിക്കളിച്ച ജപ്പാനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് […]

ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരായ അനായാസ ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ഏകപക്ഷീയമായ വിജയം. ആദ്യപകുതിയിലായിരുന്നു കാനറിപ്പടയുടെ നാലു ഗോളുകളും. വിനീസ്യൂസ് ജൂനിയര്‍ (8), സൂപ്പര്‍താരം നെയ്മര്‍ (13, പെനല്‍റ്റി), റിച്ചാര്‍ലിസന്‍ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ 76-ാം മിനിറ്റില്‍ പയ്ക് സ്യൂങ് ഹോ നേടി.
9ന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. പ്രീക്വാര്‍ട്ടറില്‍ പൊരുതിക്കളിച്ച ജപ്പാനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയത്.
ജപ്പാനും ദക്ഷിണ കൊറിയയും പുറത്തായതോടെ ഖത്തര്‍ ലോകകപ്പില്‍ ഇനി ഏഷ്യന്‍ ടീമുകള്‍ക്ക് പ്രാതിനിധ്യമില്ല.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കുന്ന ബ്രസീലായിരുന്നു കളത്തില്‍. ആദ്യ മിനിറ്റ് മുതല്‍ ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയ അവര്‍ പലതവണ ലക്ഷ്യത്തിന് അടുത്തെത്തി. ബ്രസീലിന്റെ സമ്പൂര്‍ണാധിപത്യം കണ്ട ആദ്യ പകുതിയില്‍ ദക്ഷിണ കൊറിയ വഴങ്ങിയ ഗോളുകള്‍ നാലിലൊതുങ്ങിയത് അവരുടെ ഭാഗ്യം. നാലു ഗോളടിച്ച് ആദ്യപകുതിയില്‍ മുന്നില്‍ക്കയറിയതോടെ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ രണ്ടാം പകുതിയെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാക്കി. പോസ്റ്റിന് മുന്നില്‍ അലിസനെ ഉള്‍പ്പെടെ അദ്ദേഹം സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. ഇതിനിടെയാണ് ലോങ് റേഞ്ചറില്‍നിന്ന് ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ പിറന്നത്.
ഇന്ന് 8.30ന് സ്‌പെയിന്‍ മൊറോക്കൊയെ നേരിടും രാത്രി 12.30ന് നടക്കുന്ന അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലാന്റിനെയും നേരിടും.

Related Articles
Next Story
Share it